പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Tuesday, January 19, 2021 10:40 PM IST
ആ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ൻ​സ് കൗ​ണ്‍​സലിം​ഗ് സെ​ൽ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് എ​ൻ.​എ​സ്.​കെ. ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് അ​ഡോ​ള​സ​ൻ​സ് കൗ​ണ്‍​സലിം​ഗ് സെ​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​നി​ൽ മ​ർ​ക്കോ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നിയ​ർ ബി. ​ബി​ജു, എ.​ഡി. വി​ശ്വ​നാ​ഥ​ൻ, എ​ൻ.​കെ. ഷി​ബു, സി. ​സു​രേ​ഷ്കു​മാ​ർ, ഡോ. ​മാ​ത്യു കോ​ശി, നി​ഷ ആ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.