ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​സം​ഗ​മ​നോ​ഭാ​വം വെ​ടി​യ​ണ​ം: ഗീ​വ​ർ​ഗീ​സ് മാർ കൂ​റി​ലോ​സ്
Tuesday, January 19, 2021 10:43 PM IST
ആ​ല​പ്പു​ഴ: ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്ക​ത്തി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം കാ​ട്ടു​ന്ന നി​സം​ഗ​മ​നോ​ഭാ​വം വെ​ടി​ഞ്ഞ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ നി​ര​ണം ഭ​​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്. സെ​മി​ത്തേ​രി​യി​ൽ പോ​ലും പ്രാ​ർ​ഥി​ക്കാ​ൻ ക​യ​റാ​ൻ അനുവ​ദി​ക്കാ​തെ സ​മീ​പ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ​യെ​ത്തി​ച്ച് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​തും യ​ഥാ​ർ​ഥ ഇ​ട​വ​ക അ​വ​കാ​ശി​ക​ളെ ത​ട​യു​ന്ന​തു​മാ​യ മ​നഃ​സ്ഥി​തി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വെ​ടി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം സെക്രട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ക്കു​ന്ന സ​ഹ​ന​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാർ തേ​വോ​ദോ​സി​യോ​സ് പ​റ​ഞ്ഞു. നീ​തി​ക്കാ​യി ഏ​തു സ​മ​ര​മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാർ മി​ലി​ത്തി​യോ​സ് പ​റ​ഞ്ഞു. ഗാ​ന്ധി​യ​ൻ സ​മ​ര​മാ​ർ​ഗ​മാ​ണ് നി​ല​വി​ൽ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ ശൈ​ലി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫാ. ​റോ​യി ജോ​ർ​ജ്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ റോ​ബി​ൻ മാ​ത്യു, സ​ഭാ​സെ​ക്ര​ട്ട​റി പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ്, ഫാ. ​ജോ​ർ​ജി ജോ​ണ്‍, ഫാ. ​എം.​ജെ. ദാ​നി​യേ​ൽ, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, ഫാ. ​മാ​ത്യു ഫി​ലി​പ്പ്, ഫാ. ​റോ​യ് ജോ​ർ​ജ്, ഫാ. ​ജോ​ർ​ജ് പെ​രു​ന്പ​ട്ടേ​ത്ത്, ഫാ. ​സ​ഞ്ജ​യ് ബാ​ബു, സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷെ​വ​. അ​ല​ക്സ് എം. ​ജോ​ർ​ജ്, സു​രേ​ഷ് ജയിം​സ് വ​ഞ്ചി​പ്പാലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യും സ​ഭാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​ന​വും ന​ല്കി. 22നു ​മു​ന്പ് ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്ക വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ 22നു ​ചേ​രു​ന്ന സ​ഭാ​സ​മി​തി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് ക​ട്ട​ച്ചി​റ പ​ള്ളി ട്ര​സ്റ്റി അ​ല​ക്സ് എം. ​ജോ​ർ​ജ് അ​റി​യി​ച്ചു.