തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ൾ പു​ന​ർ​ജ​നി​ക്കു​ന്നു
Thursday, January 21, 2021 10:43 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന കു​രി​ശു ക​ട​വു​തോ​ട്, താ​ഴ​ത്തു​രു​ത്തി​തോ​ട്, എ​ലി​ക്കാ​ട്ട്-പൂ​ച്ചാ​ക്ക​ൽ​തോ​ട് എ​ന്നീ തോ​ടു​ക​ൾ പു​ന​ർ​ജ​നി​ക്കു​ന്നു. മ​ഴ​ക്കാ​ലം മു​ൻ​നി​ർ​ത്തി ജ​ല​സേ​ച​ന വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​ത്.

തോ​ടു​ക​ളി​ലെ ചെ​ളി വാ​രി​ക്ക​ള​ഞ്ഞ് ആ​ഴംകൂ​ട്ടി ന​വീ​ക​രി​ക്കാ​നാ​യി കു​രി​ശു ക​ട​വു​തോ​ടി​ന്- 4,82,000 രൂ​പ, താ​ഴ​ത്തു​രു​ത്തി​തോ​ടി​ന് 1,65,000രൂ​പ, എ​ലി​ക്കാ​ട്ട് - പൂ​ച്ചാ​ക്ക​ൽ​തോ​ടി​ന് 2,53,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്ഡിആ​ർ​എ​ഫി​ൽനി​ന്നും തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മ​ലി​ന​മാ​യി കി​ട​ക്കു​ന്ന തോ​ടു​ക​ൾ ക​ണ്ടെ​ത്തി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് ആ​ഴം​കൂ​ട്ടി വൃ​ത്തി​യാ​ക്കാ​നാ​യി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് തോ​ടു​ക​ൾ​ക്ക് ശാ​പ​മോ​ക്ഷ​മാ​കു​ന്ന​ത്. ഡ്ര​ഡ്ജിം​ഗ് യു​ട്ടി​ലി​റ്റി ക്രാ​ഫ്റ്റ് എ​ന്ന സാ​ങ്കേതി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്.

ഇ​ത് തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മ​ണ്ണു​മാ​റ്റി ആ​ഴം കൂ​ട്ടാ​ൻ​ സ​ഹാ​യി​ക്കും. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തോ​ടി​നു ചു​റ്റു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. ചോ​ല​ക​ളും പു​ല്ലു​ക​ളും വെ​ട്ടി​മാ​റ്റി തോ​ട്ടി​ല​ടി​ഞ്ഞുകൂടി പ്ലാ​സ്റ്റി​ക്, ചെ​ളി, ക​യ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ നീ​ക്കം​ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണി​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

കാ​ല​ക്ര​മേ​ണ തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്ക​ൽ, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലും ക​ഴി​യു​ന്ന​വ​രു​ടെ ദു​രി​ത​ത്തി​നും ഇ​തോ​ടെ അ​റു​തി​യാ​കു​മെ​ന്ന് തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു. ഈ ​തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ത്ത 20 തോ​ടു​ക​ൾകൂ​ടി ശു​ചീ​ക​ര​ണം ന​ട​ത്തി ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.