ചെ​യ​ർ​പേ​ഴ്സ​ണ്‍ കേ​ക്ക് മി​ക്സ് ചെ​യ്തു, ത്രി​ദി​ന കേ​ക്ക് നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്കം
Thursday, January 21, 2021 10:46 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്ത് വീ​ട്ട​മ്മ​മാ​ർ​ക്ക് വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡും കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ത്രി​ദി​ന കേ​ക്ക് നി​ർ​മാണ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ഗ​ര​ത്തി​ന് ആ​വേ​ശ​മാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യാ​രാ​ജ് കേ​ക്ക് മി​ക്സ് ചെ​യ്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ ഗാ​ന്ധി​സ്മാ​ര​ക നി​ധി ട്ര​സ്റ്റി കെ.​ജി. ജ​ഗ​ദീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ലപ്മെ​ന്‍റ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ.​ആ​ർ. ഷ​ഫീ​ഖ്, കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ കൃ​ഷ്ണ​ൻ, സ​ജി​ൽ ഷെ​രീ​ഫ്, തൗ​ഫീ​ഖ് നാ​സ​റു​ദീ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി. ​ഫൈ​സ​ൽ, ജി. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​നം നാളെ ​സ​മാ​പി​ക്കും.