രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി അന്പലപ്പുഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ
Saturday, January 23, 2021 10:40 PM IST
അ​ന്പ​ല​പ്പു​ഴ: പ്ര​തി​ദി​നം 600ല​ധി​കം രോ​ഗി​ക​ൾ എ​ത്തു​ന്ന ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പ​മു​ള്ള അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ൽ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മാ​റു​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റി​യി​രി​ക്കു​ന്നു.

കോ​വി​ഡ് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗി സൗ​ഹൃ​ദ ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റി​യി​ട്ടു​ണ്ട്. കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​ന​റ​ൽ ഒ​പി, ജീ​വി​ത ശൈ​ലീരോ​ഗ ഒ​പി, ഫീ​വ​ർ ഒ​പി എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ച് രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കാ​ര​ൾ പി​ൻ​ഹെ​യ്റോ പ​റ​ഞ്ഞു.
ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന​തു​മു​ത​ൽ മ​രു​ന്നുവാ​ങ്ങു​ന്ന​ത് വ​രെ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി പ്ര​ത്യേ​കം ജീ​വ​ന​ക്കാ​രു​മു​ണ്ട്. ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് സ​മ​യ​ന​ഷ്ടം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​ഴ്ച​യി​ലൊ​രു ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

28 ഓ​ളം ഒൗ​ഷ​ധ ചെ​ടി​ക​ളു​ള്ള ഒൗ​ഷ​ധ സ​സ്യ​തോ​ട്ട​വും 82ഓ​ളം ഫ​ല​വൃ​ക്ഷതൈ​ക​ളും ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 5000 ലി​റ്റ​ർ മ​ഴ സം​ഭ​ര​ണി​യും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്ക് വെ​ളി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കു​ടി​വെ​ള്ള സം​വി​ധാ​നം യാ​ത്ര​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​മാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള ശു​ചി​ത്വ കാ​യ​ക​ൽ​പ അ​വാ​ർ​ഡി​നാ​യി ജി​ല്ല​യി​ൽ നി​ന്നും പ​രി​ഗ​ണ​നയി​ലു​ള്ള ഏ​ക പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​മാ​ണി​തെ​ന്ന അം​ഗീ​ക​ര​വും അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​നു​ണ്ട്.