ജി​ല്ല​യി​ൽ 474 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, January 23, 2021 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 474 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 465 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 390 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 61114 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4369 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.

201 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 864 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2588 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 97 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 681 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1376 പേ​ർ​ക്ക് ക്വാ​റ​ന്‍റൈനും നി​ർ​ദേ​ശി​ച്ചു. 305 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 160 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്കെ​ത്തി. 3562 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ലോ​ക്ക്ഡൗ​ണ്‍​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 കേ​സു​ക​ൾ ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. 17 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 106 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 150 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു.

ജി​ല്ല​യി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 991 പേ​ർ​ക്കു വാ​ക്സി​ൻ ന​ല്കി. മെ​ഡി​ക്ക​ൽ കോ​ള​ജ്-100, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി-72, തു​റ​വൂ​ർ സി​എ​ച്ച്സി-90, ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി-68, ഹ​രി​പ്പാ​ട്-64, ചെ​ട്ടി​കാ​ട് ആ​ർ​എ​ച്ച്ടി​സി-77, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി-66, കാ​യം​കു​ളം-66, ചെ​ങ്ങ​ന്നൂ​ർ-66, ചു​ന​ക്ക​ര സി​എ​ച്ച്സി-59, മു​ഹ​മ്മ സി​എ​ച്ച്സി-78, അ​ന്പ​ല​പ്പു​ഴ യു​എ​ച്ച്ടി​സി-42, പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി-55, പാ​ണാ​വ​ള്ളി ഓ​ട​ന്പ​ള്ളി ജി​യു​പി സ്കൂ​ൾ-88 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്സി​ൻ ന​ല്കി​യ​വ​രു​ടെ വി​വ​രം.