മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാളെ
Monday, January 25, 2021 10:29 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ഫെ​ഡ് ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 27ന് ​രാ​വി​ലെ 11ന് ​വ​ള​ഞ്ഞ​വ​ഴി ഫി​ഷ​റീ​സ് കോം​പ്ല​ക്സി​ൽ പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ഡ്വ. എ.​എം. ആ​രി​ഫ് വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ സം​സാ​രി​ക്കും. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ലോ​റ​ൻ​സ് ഹാ​രോ​ൾ​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പ്ര​ദീ​പ് പി. ​സ​ജി​ത്, പ​ഞ്ചാ​യ​ത്തം​ഗം സു​മി​ത, മ​ത്സ്യ ഫെ​ഡ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൗ​ര​പ്ര​മു​ഖ​ർ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
മ​ത്സ്യ​ഫെ​ഡ് ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സ്, അ​ന്പ​ല​പ്പു​ഴ വ്യാ​സാ​സ്റ്റോ​ർ, ക്ല​സ്റ്റ​ർ ഓ​ഫീ​സ്, ഒ​ബി​എം വ​ർ​ക്ക്ഷോ​പ്പ് എ​ന്നീ യൂ​ണി​റ്റു​ക​ൾ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഈ ​ഓ​ഫീ​സു​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഒ​രു കെ​ട്ടി​ടം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മ​ത്സ്യ​ഫെ​ഡി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ വ​ള​ഞ്ഞ വ​ഴി​യി​ലു​ള​ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് ഈ ​യൂ​ണി​റ്റു​ക​ളെ​ല്ലാം ഒ​രു സ​മു​ച്ച​യ​മാ​യി നി​ർ​മി​ക്കു​ന്ന​ത്. എ​ൻ​സി​ഡി​സി സ​ഹാ​യ​ത്തോ​ടു കൂ​ടി​യു​ള​ള ഐ​എ​ഫ്ഡി​പി പ​ദ്ധ​തി​യി​ൽ നി​ന്നും 51,00,000 രൂ​പ​യാ​ണ് മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.