നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, February 23, 2021 10:48 PM IST
തു​റ​വൂ​ർ: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എംഎ​ൽഎയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാണോദ്ഘാ​ട​നം ന​ട​ത്തി.​ അ​രൂർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ൽ 4.95 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മിക്കു​ന്ന കെ​ൽ​ട്രോ​ണ്‍ സു​ബ്രഹ്മ​ണ്യം ലി​ങ്ക് റോ​ഡി​ന്‍റെ​യും അ​രു​ക്കു​റ്റി വ​ടു​ത​ല ന​ദ്‌വത്തു​ൽ ഇ​സ്ലാം യുപി സ്കൂ​ളി​ൽ എംഎ​ൽഎ ​ഫ​ണ്ടി​ൽനി​ന്ന​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന പാ​ച​ക​പ്പു​ര കെ​ട്ടി​ട​ത്തി​ന്‍റെ​യും പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ 9 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന പ​ട്ടാ​ര്യ​സ​മാ​ജം സ്കൂളി​ലെ​ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​ന ക​ർമങ്ങ​ൾ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എംഎ​ൽഎ ​നി​ർ​വഹി​ച്ചു.

ജിഎ​ൽപിഎ​സ് ചെ​ത്തി​പ്പു​ര​യ്ക്ക​ൽ
ഇ​നി ഹൈ​ടെ​ക്

എ​ട​ത്വ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണയ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജിഎ​ൽപിഎ​സ് ചെ​ത്തി​പ്പു​ര​യ്ക്ക​ലി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നാ​യി ജ​ന​കീ​യ മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​രി​ച്ചു. ഭൗ​തി​കാ​ന്ത​രീ​ക്ഷ​വും അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​ന് ശ്ര​ദ്ധേ​യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ജ​ന​കീ​യ മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ ഉ​യ​ർ​ന്നു വ​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഓ​ണ്‍​ലൈ​ൻ സ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ അ​ശോ​ക് എം.​കെ, ജെ. ​ജ​യ​ശ​ങ്ക​ർ, സു​നു കെ.​ഐ, അ​ശ്വ​തി വി.,​ശാ​ന്ത​മ്മ വ​ർ​ഗീ​സ്, ശാ​ന്ത​മ്മ ക​മ​ലാ​സ​ന​ൻ, ഓ​മ​ന പി.​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.