കൃ​ഷി​ക്കും ദു​ർ​ബ​ല വി​ഭാ​ഗ വി​ക​സ​ന​ത്തി​നും ഉൗ​ന്ന​ലു​മാ​യി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് ബ​ജ​റ്റ്
Wednesday, February 24, 2021 10:30 PM IST
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2021-2022 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത സ​ന്തോ​ഷ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ കൃ​ഷി​ക്കും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു​മാ​ണ് മു​ൻ​ഗ​ണ​ന. 24.67 കോ​ടി രൂ​പ വ​ര​വും, 24.47 കോ​ടി രൂ​പ ചെ​ല​വും 19.65 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ.​ആ​ർ. ലാ​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്കാ​യി 31.50 ല​ക്ഷം, ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ഉ​ന്ന​മ​നം, ശു​ചി​ത്വം, ഭ​വ​ന നി​ർ​മാ​ണം, ആ​രോ​ഗ്യം എ​ന്നി​വ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 91.28 ല​ക്ഷം രൂ​പ, ബ​ണ്ടു​ക​ളു​ടെ​യും, റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നു 29.38ല​ക്ഷം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു 48.33 ല​ക്ഷം രൂ​പ, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു 21 ല​ക്ഷം രൂ​പ, വെ​ളി​യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു അ​ഞ്ചു ല​ക്ഷം രൂ​പ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വാ​ർ​ഷി​ക ക​ർ​മ പ​ദ്ധ​തി​ക്കാ​യി 20.41 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.