ഗാ​ന്ധി​സ്മൃ​തി വ​ന​പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത പാ​ട​ശേ​ഖ​രം ഇ​നി സം​ര​ക്ഷി​ത വ​നം
Wednesday, February 24, 2021 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ഗാ​ന്ധി സ്മൃ​തി വ​ന​പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത പാ​ട​ശേ​ഖ​രം നീ​ണ്ട മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം സം​ര​ക്ഷി​ത വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ കൃ​ഷി ചെ​യ്യാ​ൻ ത​യാ​റാ​യ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് ഈ ​പ്ര​ഖ്യാ​പ​നം ഇ​രു​ട്ട​ടി​യാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​റ​ക്കാ​ട്ടെ മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തെ സം​ര​ക്ഷി​ത വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. വ​ന​മി​ല്ലാ​ത്ത ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വ​നം വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1994 ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം ഗാ​ന്ധി സ്മൃ​തി​വ​ന പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.

600 ഏ​ക്ക​റി​ൽ നൂ​റു​മേ​നി വി​ള​വു കൊ​യ്തി​രു​ന്ന പാ​ട​ശേ​ഖ​ര​ത്ത് 435 ഏ​ക്ക​ർ നി​ല​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കി സ​ർ​ക്കാ​ർ ഇ​തി​നാ​യി ഏ​റ്റെ​ടു​ത്ത​ത്. ഏ​ക്ക​റി​ന് 18,500 രൂ​പ നി​ര​ക്കി​ൽ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​വ​ർ​ത്ത​ന​വും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ന​ട​ന്നി​ല്ല.

പി​ന്നീ​ട് വി.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഇ​വി​ടെ ഐ​ടി പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി നൂ​റേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു. ഇ​തി​ൽ എ​ട്ട് ഏ​ക്ക​ർ മ​ണ്ണി​ട്ടു​നി​ര​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഐ​ടി പാ​ർ​ക്ക് ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി. തു​ട​ർ​ന്നു വ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ എ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കി. ഇ​തും ന​ട​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ ഇ​വി​ടെ കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല.

ഒ​രു പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഭൂ​മി ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​യ​മ​വും ഇ​വി​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ പാ​ന്പു​ക​ളും ക​ണ്ട​ൽ​ക്കാ​ടു​ക​ളും നി​റ​ഞ്ഞ് പ്ര​ദേ​ശ വാ​സി​ക​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​ണ് ഈ ​ഇ​ടം. സം​ര​ക്ഷി​ത വ​ന​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​നി ഇ​വി​ടെ കൃ​ഷി ചെ​യ്യാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഓ​രോരോ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഒ​രി​ട​മാ​യി പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം മാ​റി​ക്ക​ഴി​ഞ്ഞു.