ക​ർ​ഷ​ക​ർ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നെ​ന്നു പ​രാ​തി
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: ഈ​ർ​പ്പം, ക​റ​വ​ൽ എ​ന്നി​വ​യി​ലെ കി​ഴി​വി​ന്‍റെ പേ​രി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലുസം​ഭ​ര​ണ​ത്തി​ൽ മി​ല്ലു​കാ​ർ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്നെ​ന്ന് ആ​ക്ഷേ​പം. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ പേ​ടി​ച്ച് കി​ഴി​വി​ലെ ചൂ​ഷ​ണം നോ​ക്കാ​തെ ക​ർ​ഷ​ക​ർ​ക്ക് മി​ല്ലു​ട​മ​ക​ളു​ടെ തീ​രു​മാ​ന​ത്തി​നു വ​ഴ​ങ്ങേ​ണ്ടി​യും വ​രു​ന്നു​വെ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം. ഈ​ർ​പ്പം, ക​റ​വ​ൽ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ പാ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രോ എ​ത്താ​റി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. അ​തി​നാ​ൽത​ന്നെ കൂ​ടു​ത​ൽ കി​ഴി​വ് മി​ല്ലു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. നൂ​റു കി​ലോ നെ​ല്ല് സം​ഭ​രി​ക്കു​ന്പോ​ൾ എ​ട്ടു മു​ത​ൽ 11 കി​ലോ വ​രെ കി​ഴി​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ല​രു​ടേ​യും ആ​വ​ശ്യം. തീ​വെ​യി​ലു​ള്ള​പ്പോ​ൾ കൊ​യ്യു​ന്ന നെ​ല്ലി​നും കി​ഴി​വ് ഈ​ടാ​ക്കു​ന്നു​ണ്ട​ത്രെ.
വെ​ള്ള​പ്പൊ​ക്കം, ഉ​പ്പുവെ​ള്ളം എ​ന്നി​വ അ​തി​ജീ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ച വി​ള​വും ല​ഭി​ച്ചി​ട്ടി​ല്ല. ക​രാ​ർ പ്ര​കാ​രം മി​ല്ലു​ട​മ​ക​ൾ 100കി​ലോ നെ​ല്ലി​ന് 64.5കി​ലോ അ​രി കോ​ർ​പ​റേ​ഷ​ന് ന​ൽ​ക​ണം. കി​ഴി​വ് കൊ​ടു​ക്കി​ല്ലെ​ന്നു വാ​ശിപി​ടി​ക്കു​ന്ന​വ​രു​ടെ നെ​ല്ല് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഒ​രു ഏ​ക്ക​റി​ൽ 15ക്വി​ന്‍റ​ൽ നെ​ല്ല് ല​ഭി​ച്ചാ​ൽ 165 കി​ലോ നെ​ല്ല് കി​ഴി​വി​ന​ത്തി​ൽ ഈ​ടാ​ക്കു​മെ​ന്നും ഈ ​തു​ക ആ​രു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ചോ​ദ്യം. പു​ഞ്ച​കൃ​ഷി​യി​ൽ വി​ള​വ് കു​റ​ഞ്ഞ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞവ​ർ​ഷം 30ക്വി​ന്‍റ​ൽ നെ​ല്ല് ല​ഭി​ച്ചി​ട​ത്ത് 15മു​ത​ൽ 20വ​രെ ക്വി​ന്‍റ​ലാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. കി​ലോ​യ്ക്ക് 28 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ലം നി​ശ്ച​യി​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രാ​ണെ​ന്ന അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് ദേ​വ​സ്വം​ക​രി പാ​ട​ശേ​ഖ​ര കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ട​നി​ല​ക്കാ​രു​ടെ നോ​ട്ട​ത്തി​ലൂ​ടെ നെ​ല്ലി​ന്‍റെ കി​ഴി​വ് സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ക​ർ​ഷക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ക​യാ​ണ്. ര​ണ്ടാം​കൃ​ഷി​ക്കി​ടെ മ​ട​വീ​ണ് ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും നാ​ളി​തു​വ​രെ ന​ഷ്ട​പ​രി​ഹാ​ര​മോ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യ​മോ ല​ഭി​ച്ചി​ട്ടി​ല്ല. ആ ​ന​ഷ്ടം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ഞ്ച​ക്കൃ​ഷി​യി​ലെ ഈ ​പ്ര​തി​സ​ന്ധി. മു​ന്പ് പാ​ഡി ഓ​ഫീ​സ​ർ​മാ​ർ നേ​രി​ട്ടെ​ത്തി എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് നെ​ല്ലും പ​തി​രും വേ​ർ​തി​രി​ച്ച് പ​രി​ശോ​ധി​ച്ചി​രുന്ന​ത് ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​യെ ഏ​ല്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​ർ ഏ​തെ​ങ്കി​ലും ഒ​രു ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ൽ നി​ന്നു മാ​ത്രം സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു മ​ട​ങ്ങും. അ​തി​നാ​ൽ ത​ന്നെ എ​ടു​ക്കു​ന്ന സാ​ന്പി​ൾ മോ​ശ​മാ​ണെ​ങ്കി​ൽ മൊ​ത്തം ക​ർ​ഷ​ക​രു​ടെ​യും നെ​ല്ല് മോ​ശ​മാ​ണെ​ന്നു വി​ല​യി​രു​ത്തി വി​ല കു​റ​യ്ക്കും. ഇ​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് ആ​ന്‍റ​ണി, സി​ബി ഫി​ലി​പ്പ്, സാ​ബു ക​ന്നി​ട്ട​യി​ൽ, ടി​നു തോ​മ​സ്, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.