വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം
Friday, February 26, 2021 10:38 PM IST
ചേ​ർ​ത്ത​ല: യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ലി​യ​ൽ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. പ​ട​യ​ണി​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി​ത്ത​ട്ടി​നു നേ​രെ​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണം ന​ട​ന്ന​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്ത് ക​നാ​ൽ​ക്ക​ര​യി​ലെ ഇ​ക്കാ​യി​സ് കൂ​ൾ​ബാ​റി​നു തീ​യി​ട്ടു. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യ്ക്കും തീ​യി​ട്ടു. തു​ട​ർ​ന്ന് കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഒ​നി​യ​ൻ ഫു​ഡ്കോ​ർ​ട്ട് ത​ല്ലി​ത്ത​ക​ർ​ത്തു.
സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കൂ​ൾ​ബാ​റും ത​ക​ർ​ത്തു. പൂ​ത്തോ​ട്ട പാ​ല​ത്തി​നു​സ​മീ​പം എ​സ്എം ഫ്രൂ​ട്സി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യു​ടെ​യും കാ​റി​ന്‍റെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് ഒ​രു​സം​ഘം അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​ര​യു​ണ്ടാ​യ ആ​ക്ര​മ​ണത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​മാ​ൻ​ഡോ​ക​ള​ട​ക്കം ന​ഗ​ര​ത്തി​ലി​റ​ങ്ങി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​പ​ല​പി​ച്ചു. അ​ക്ര​മ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സം​ഭ​വ​ത്തെ ഗൗ​ര​വ​ക​ര​മാ​യി ക​ണ്ട് കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ടി​നെ ക​ലാ​പ​ത്തി​ലേക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി വേ​ണം ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്നും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ക​മ്മ​ിറ്റി​യും അ​പ​ല​പി​ച്ചു. സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് വ​യ​ലാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. അ​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.