നീ​തി ല​ഭി​ച്ചു: സു​രേ​ഷ്
Saturday, February 27, 2021 10:30 PM IST
മാ​വേ​ലി​ക്ക​ര: അ​നു​ജ​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ത​ന്നെ വി​ക​ലാം​ഗ​നാക്കുകയും ചെയ്ത പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സു​ഭാ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ത​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നും നേ​രെ ചെ​യ്ത​ത് മൃ​ഗീ​യ​മാ​യ ചെ​യ്തി​ക​ളാ​യി​രു​ന്നു. അപ കടത്തിൽപ്പെട്ട് കി​ട​പ്പി​ലാ​യി​രു​ന്ന ത​ന്‍റെ ര​ണ്ടു കൈ​ക​ളി​ലും കാ​ലി​ലും വെ​ട്ടു​ക​യും വാ​യി​ൽ വാ​ൾ കു​ത്തി​യി​റ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ഞാ​ൻ 85 ശ​ത​മാ​നം വി​ക​ലാ​ഗ​നാ​കു​ക​യാ​യി​രു​ന്നു. അ​മ്മ, അ​നു​ജ​ന്‍റെ കു​ഞ്ഞ്, മ​ക​ൻ ഉ​ൾ​പ്പെടെ എ​ല്ലാ​വ​രേ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും ത​ങ്ങ​ൾ​ക്ക് വി​ധി​യി​ലൂ​ടെ നീ​തി ല​ഭി​ച്ചെ​ന്നും സു​രേ​ഷ് നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​ഞ്ഞു.