ല​ത്തീ​ൻ സ​മു​ദാ​യ പ്ര​ാതി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് യു​വ​ജ്യോ​തി കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​ത
Tuesday, March 2, 2021 10:52 PM IST
ആ​ല​പ്പു​ഴ: കേ​ര​ള നി​യ​മ​സ​ഭയി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ്ര​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് യു​വ​ജ്യോ​തി കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എം.​ജെ. ഇ​മ്മാ​നു​വ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്മത​രാ​യ നേ​താ​ക്ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​ക​ണം. സാ​മു​ദാ​യി​ക സാ​മൂ​ഹ്യ സ്ഥി​തി​ക​ളെ​ല്ലാം ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. തീ​ര​ദേ​ശ വി​ക​സ​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കാ​ൻ കെൽ​പ്പു​ള്ള സം​ഘ​ട​നാ പ​ട​വ​മു​ള്ള യു​വ​നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്കണമെ ന്നും സ​മു​ദാ​യ​ത്തെ വോ​ട്ടു​ബാ​ങ്കാ​യി മാ​ത്രം കാ​ണു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം ഉ​ണ്ടാ​വ​ണമെ​ന്നും രൂ​പ​ത യു​വ​ജ്യോ​തി കെ​സി​വൈ​എം നേ​തൃ​ത്വം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജൂ​ഡോ മു​പ്പ​ശേ​രി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്രി​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ റീ​ന തോ​മ​സ്, കെ​വി​ൻ ജൂ​ഡ്, മേ​രി അ​നി​ല, വ​ർ​ഗീ​സ് ജ​യിം​സ്, അ​മ​ല ഒൗ​സേ​പ്പ്, കി​ര​ണ്‍ ആ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.