സൈ​ക്കി​ൾ യാ​ത്രി​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു
Friday, April 9, 2021 10:29 PM IST
അ​ന്പ​ല​പ്പു​ഴ: സൈ​ക്കി​ൾ യാ​ത്രി​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. അ​ന്പ​ല​പ്പു​ഴ ക​രൂ​ർ​കു​റ്റി​ക്കാ​ട് വീ​ട്ടി​ൽ പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ​പി​ള്ള - ക​ന​ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നി​ൽ കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 നു ക​ച്ചേ​രി മു​ക്കി​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​തേ കാ​റി​ൽ അ​നി​ൽ​കു​മാ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും ചി​കി​ത്സ​യി​ലിരിക്കെ മരണം സംഭവിച്ചു. സം​സ്കാ​രം ന​ട​ത്തി. . സ​ഹോ​ദ​ര​ൻ: ഹ​രി​കു​മാ​ർ.