പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ജാ​ഗ്ര​ത സ​മി​തി​ക​ൾ ചേ​രും
Sunday, April 11, 2021 9:58 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ജാ​ഗ്ര​ത സ​മി​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ചേ​രാ​ൻ നി​ർ​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. ഇ​ന്നു മു​ത​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ജാ​ഗ്ര​താ സ​മി​തി​ക​ൾ കൂ​ടും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യും. വ്യാ​പാ​രി​ക​ൾ, ഓ​ഡി​റ്റോ​റി​യം ഉ​ട​മ​ക​ൾ, ഷോ​പ്പിം​ഗ് മാ​ൾ ഉ​ട​മ​ക​ൾ,തി​യ​റ്റ​ർ ഉ​ട​മ​ക​ൾ എ​ന്നി​വ​രെ ജാ​ഗ്ര​ത സ​മി​തി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ജാ​ഗ്ര​ത സ​മി​തി​ക​ൾ ച​ർ​ച്ച ചെ​യ്യും. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് കാ​മ്പ​യി​ൻ ന​ട​ത്തും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വ​ഴി വീ​ടു​ക​ളി​ലെ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ത്തെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു വ​ഴി ന​ട​പ്പാ​ക്കും. നെ​ഹ്റു യു​വ​കേ​ന്ദ്ര, എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വോ​ള​ന്‍റി​യ​ർ​മാ​ർ വ​ഴി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തും.