വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു
Sunday, April 11, 2021 9:58 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ 65 വ​യ​സു​കാ​രി​യെ​യും, മ​ക​നെ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
കു​ന്നു​മ്മ വി​ല്ലേ​ജി​ൽ ചി​റ വീ​ട്ടി​ൽ പ്ര​മോ​ദി​നെ(32)​യാ​ണ് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ അ​തി​ക്ര​മ​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ ഡി​വൈ എ​സ്പി ഡി.​കെ പൃ​ഥ്വി​രാ​ജ്, പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബെ​ന്നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഒ​രു സം​ഘ​ട്ട​ന​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യും സം​ഘ​വും ഇ​ത്ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
പ​രി​ക്കേ​റ്റ വ​യോ​ധി​ക കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്ചെ​യ്തു.