വ​ർ​ഷ​ങ്ങ​ളാ​യി ക​ര​മ​ട​ച്ചി​രു​ന്ന ഭൂ​മി രേ​ഖ​ക​ളി​ൽ നി​ല​മാ​യ​താ​യി പ​രാ​തി
Sunday, April 11, 2021 10:03 PM IST
അ​ന്പ​ല​പ്പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യി ക​ര​മ​ട​ച്ചി​രു​ന്ന ഭൂ​മി രേ​ഖ​ക​ളി​ൽ നി​ല​മാ​യ​താ​യി പ​രാ​തി. ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡ് വ​ണ്ടാ​നം പ​ഴ​യന​ട​ക്കാ​വ് റോ​ഡി​നു കി​ഴ​ക്ക് മു​ക്ക​യി​ൽ പ്ര​ദേ​ശ​ത്തെ 30 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​സ്തു ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി വ​സ്തു​ക്ക​ര​മ​ട​ച്ചി​രു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്ത് ഭ​വ​നനി​ർ​മാ​ണം ന​ട​ത്തു​ക​യും മ​റ്റു വാ​യ്പ​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ഈ ​വ​ർ​ഷം ക​ര​മ​ട​യ്ക്കാ​നാ​യി അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് വി​ല്ലേ​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത്ര​യും വ​ർ​ഷം ക​ര​മ​ട​ച്ചി​രു​ന്ന പു​ര​യി​ടം വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ നി​ല​മാ​യി കി​ട​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ 30 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു ക​ര​മ​ട​യ്ക്കാ​നും ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ര​മ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്ക​ണം. ഇ​തു ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ ഈ ​പു​ര​യി​ട​ങ്ങ​ൾ ഡേ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ.