അ​നു​സ്മ​ര​ണം
Sunday, April 11, 2021 10:05 PM IST
പൂ​ച്ചാ​ക്ക​ൽ: കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം മാ​ണി​യു​ടെ ര​ണ്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് അ​രൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. രാ​വി​ലെ കെ.​എം മാ​ണി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അു​സ്മ​ര​ണ സ​മ്മേ​ള​നം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നി​യോ​ജ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​വി സോ​മ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പോ​ൾ, കെ.​വി. മാ​മ്മ​ച്ച​ൻ, സി. ​ചാ​ക്കോ, ജോ​ബി, ജോ​ബി​ൻ ജേ​ക്ക​ബ്, സെ​ബാ​സ്റ്റ്യ​ൻ, ഏ​ബ്ര​ഹാം പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​യ്യ​ൽ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: ശ്രീ ​സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് ആ​ല​പ്പു​ഴ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​നം 15ന് ​രാ​വി​ലെ പ​ഴ​വീ​ട് ചെ​ള്ളാ​ട്ട് ലൈ​നി​ലു​ള്ള കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും. നാ​ലു​ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം. 9846050083