മ​ത്സ്യ​ഭ​വ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു
Friday, April 16, 2021 10:13 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് മ​ത്സ്യ​ഭ​വ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു. പ​ള്ളി​ത്തോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന മ​ത്സ്യ​ഭ​വ​ന്‍റെ കെ​ട്ടി​ട​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. 2004ൽ ​പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം സ​ർ​ക്കാ​രി​നു സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഇ​വി​ടെ മ​ത്സ്യ​ഭ​വ​ൻ നി​ർ​മിച്ച​ത്. തു​ട​ർ​ന്ന് ര​ണ്ടുവ​ർ​ഷ​ം ഇ​തു പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​പ​റ​ഞ്ഞ് ഇ​ത​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി​രു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു ഇ​ത്.
ഇ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ശ​ല്യമാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ​കെ​ട്ടി​ടം. അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ മ​ത്സ്യ​ഭ​വ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക​യോ, കെ​ട്ടി​ടം ഗ്രാ​മകേ​ന്ദ്ര​ത്തി​നോ, അങ്കണവാ​ടി​ക്കോ ഏ​റ്റെ​ടു​ത്ത് ന​ൽ​കുകയോ ചെയ്യാനു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.