ത​ക​ഴി സാ​ഹി​ത്യ പു​ര​സ്കാ​രം പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ന് സ​മ്മാ​നി​ച്ചു
Saturday, April 17, 2021 10:35 PM IST
അ​ന്പ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ ത​ക​ഴി സാ​ഹി​ത്യ പു​ര​സ്കാ​രം പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ന് സ​മ്മാ​നി​ച്ചു. ത​ക​ഴി സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ത​ക​ഴി ശ​ങ്ക​ര​മം​ഗ​ല​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ത​ക​ഴി സാ​ഹി​ത്യോ​ത്സ​വ സ​മാ​പ​ന സ​മ്മേ​ള​നം പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു, പ്ര​ഫ. എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള, സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി കെ.​ബി. അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത​ക​ഴി​യു​ടെ ചെ​റു​മ​ക​ൻ രാ​ജ് നാ​യ​ർ ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.