പൈ​തൃ​ക​വും പ്രൗ​ഢി​യു​മാ​യി ലോ​ക​മേ ത​റ​വാ​ട്
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളാ​യ 267 ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വി​പു​ല​മാ​യ പ്ര​ദ​ർ​ശ​നം "ലോ​ക​മേ ത​റ​വാ​ട്' ഇ​ന്നു വൈ​കി​ട്ട് 5.30ന് ​ന്യൂ മോ​ഡ​ൽ സൊ​സൈ​റ്റി​യി​ൽ ആ​രം​ഭി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

നാ​ളെമു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നം തു​റ​ക്കും. കേ​ര​ള സ​ർ​ക്കാ​ർ ടൂ​റി​സം- സാം​സ്‌​കാ​രി​ക വ​കു​പ്പു​ക​ളു​ടെ​യും മു​സി​രീ​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ ലോ​ക​മേ ത​റ​വാ​ട് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ട​ര മാ​സ​ക്കാ​ലം നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം ആ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ചു വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ കോ​ർ​പ​റേ​ഷ​ൻ, ന്യൂ ​മോ​ഡ​ൽ സൊ​സൈ​റ്റി ബി​ൽ​ഡിം​ഗ്, പോ​ർ​ട്ട് മ്യൂ​സി​യം, ഈ​സ്‌​റ്റേ​ൺ പ്രൊ​ഡ്യൂ​സ് ക​മ്പ​നി ലി​മി​റ്റ​ഡ്, വി​ല്യം ഗു​ഡേ​ക്ക​ർ ആ​ൻ​ഡ് സ​ൺ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ വേ​ദി​ക​ളോ​ടൊ​പ്പം എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലു​ള്ള ദ​ർ​ബാ​ർ ഹാ​ളും വേ​ദി​യാ​കും.

മാ​സ്‌​ക്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​യി​രി​ക്കും. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. പ്ര​ദ​ർ​ശ​നോ​ത്സ​വ​ത്തി​നോ​ടനു​ബ​ന്ധി​ച്ച് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി. ലോ​ക​മേ ത​റ​വാ​ട് എ​ന്ന ആ​ശ​യം മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ ‘എ​ന്‍റെ ഗു​രു​നാ​ഥ​ൻ’ എ​ന്ന ക​വി​ത​യി​ൽ നി​ന്നു സ്വീ​ക​രി​ച്ച​താ​ണ്. ഈ ​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മാ​ന​വി​ക​ത​യെ മു​ത​ൽ​ക്കൂ​ട്ടാ​ക്കി ക​ലോ​ത്സ​വ​ത്തി​നും ക​ലാ​കാ​ര​ന്മാ​ർ​ക്കു​മു​ള്ള ഒ​രു ഉ​യി​ർ​പ്പാ​ണ് ലോ​ക​മേ ത​റ​വാ​ട്.

ആ​ല​പ്പു​ഴ​യു​ടെ ന​ഷ്ട​പ്പെ​ട്ട പ്രൗ​ഢി​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​ക്കൊ​പ്പം മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ ഒ​ത്തു​ചേ​രു​ന്ന ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ർ​ശ​നം. ആ​ല​പ്പു​ഴ​യു​ടെ ക​ലാ​സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഉ​ദ്യ​മ​മാ​യി​രി​ക്കും പ്ര​ദ​ർ​ശ​ന​മെ​ന്ന് മു​സി​രീ​സ് പ്രൊ​ജ​ക്ട​ട് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് എം പ​റ​ഞ്ഞു.

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ നാ​ടി​ന്‍റെ ബാ​ധ്യ​ത​യ​ല്ല മ​റി​ച്ച് ഭാ​വി​യി​ലേ​ക്കു​ള്ള മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും എ​ന്ന സ​ന്ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ മ്യൂ​സി​യ​ങ്ങ​ളാ​യി തീ​രും മു​ൻ​പേ ത​ന്നെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക വ്യാ​പാ​ര​ത്തി​നും ടൂ​റി​സ​ത്തി​നും ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് ആ​ർ​ക്കി​ടെ​ക്റ്റ് ബെ​ന്നി കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു വേ​ദി​യാ​ണ് ലോ​ക​മേ ത​റ​വാ​ട്. കേ​ര​ള​ത്തി​ലെ സാം​സ്‌​കാ​രി​ക ഇ​ട​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​ണി​ത്. അ​തോ​ടൊ​പ്പം പ​ലാ​യ​ന​ങ്ങ​ൾ, കു​ടും​ബം ആ​ത്മ​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യും കു​ടും​ബം, വീ​ട് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ്പ​ങ്ങ​ളെ ഉ​ട​ച്ചു​വാ​ർ​ക്കു​ക​യു​മാ​ണ് ഇ​വി​ടെ – ബോ​സ് കൃ​ഷ്ണ​മാ​ചാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സ്‌​റ്റേ​റ്റ് ക​യ​ർ കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്‌​സി​സി), ന്യൂ ​മോ​ഡ​ൽ സൊ​സൈ​റ്റി, ക​ര​ൺ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ട് (ഐ​ഐ​എ) എ​ന്നി​വ​രാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ മ​റ്റ് പ​ങ്കാ​ളി​ക​ൾ.