ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​ചാ​ര​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ക്കി ചു​രു​ക്കി
Tuesday, April 20, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗവ്യാ​പ​നം വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡ് ത​ട​യു​ന്ന​തി​ന്‍റെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ച​ട​ങ്ങു​ക​ൾ ന​ട​ത്തു​വാ​ൻ അ​ധി​കാ​ര​പ്പെ​ട്ട മ​തപു​രോ​ഹി​ത​ന്‍, ച​ട​ങ്ങു​ക​ളി​ൽ അ​നി​വാ​ര്യ​മാ​യി പ​ങ്കെ​ടു​ക്കേ​ണ്ട മ​റ്റ് അ​ധി​കാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 10 പേ​രാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന വി​ശ്വാ​സി​ക​ൾ​ക്കു വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ്.
ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും കൃ​ത്യ​മാ​യി ര​ജി​സ്റ്റ​റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 2 മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തും മാ​സ്ക് ധ​രി​ക്കേ​ണ്ട​തു​മാ​ണ്. സം​സ്ഥാ​ന​ത്ത് രാ​ത്രി 9 മു​ത​ൽ രാ​വി​ലെ 5 വ​രെ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തിരേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മപ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാനി​യ​മം 188, 269 പ്ര​കാ​ര​വും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്ന്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷനം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഇ​ന്ന് 10.30 ന് ​ആ​ല​പ്പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.