നെല്ല് സംഭരണം: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ൽ​പ്പ് ധ​ർ​ണ
Wednesday, April 21, 2021 10:52 PM IST
ആ​ല​പ്പു​ഴ: നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ക്കു​ക, സം​ഭ​രി​ച്ച നെ​ല്ലി​നു പു​തു​ക്കി​യ വി​ല ന​ൽ​കു​ക, മാ​ർ​ച്ച് 15 ന് ​ശേ​ഷം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല വി​ത​ര​ണം ചെ​യ്യു​ക, വേ​ന​ൽ മ​ഴ​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തു തി​ട്ട​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര പ്ര​ാ ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ നേ​തൃ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ൽ​പ്പു​ധ​ർ​ണ ന​ട​ത്തി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ നി​ൽ​പ്പു​ധ​ർ​ണ കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ക്കേ​രി പാ​ട​ശേ​ഖ​രം അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ൽ നാ​ലു​പാ​ടും പാ​ട​ശേ​ഖ​രം, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ, എ​ട​ത്വ, ത​ല​വ​ടി, ത​ക​ഴി, നെ​ടു​മു​ടി ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ശ​ന​ഷ്ടം പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത് 16 കോ​ടി രൂ​പ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കി കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ സം​ഭ​വി​ച്ച ന​ഷ്ടം വ​ള​രെ വ​ലു​താ​ണ്. ചെ​ന്നി​ത്ത​ല ഭാ​ഗ​ത്ത് ഉ​ണ്ടാ​യ കൃ​ഷി​ന​ഷ്ടം ഏ​ക​ദേ​ശം 560 ഹെ​ക്ട​ർ ആ​ണ്. മാ​ന്നാ​ർ , പ​ള്ളി​പ്പാ​ട് ,ത​ല​വ​ടി , ചെ​ട്ടി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​കെ 616 ഹെ​ക്ട​റി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് 12 കി​ലോ​ഗ്രാം വ​രെ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന മി​ല്ലു​കാ​രു​ടെ സ​മീ​പ​ന​ത്തി​ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. നി​ല്പു​ധ​ർ​ണ​യി​ൽ ജി​ല്ലാ ക​ണ്‍​വീ​ന​ർ ഇ. ​ഷാ​ബ്ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ്, ബി​നു മ​ദ​ന​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.