ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ 31 ഷ​ട്ട​റു​ക​ൾ 27ന് ​തു​റ​ക്കും
Wednesday, April 21, 2021 10:52 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ 31 ഷ​ട്ട​റു​ക​ൾ 27ന് ​തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ഷ​ട്ട​റു​ക​ൾ മേ​യ് 10ന് ​ശേ​ഷം തു​റ​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി കൂ​ടി​യ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ക​ന​കാ​ശേ​രി ബ​ണ്ടി​ന്‍റെ ഭാ​ഗ​ത്തെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ച്ച് ആ​ല​പ്പു​ഴ ഭാ​ഗ​ത്തെ മ​റ്റു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ക്കും. ജ​ല​ത്തി​ലെ ല​വ​ണാം​ശം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൃ​ഷി​യെ ബാ​ധി​ക്കും വി​ധം ല​വ​ണാം​ശം ഉ​യ​ർ​ന്നാ​ൽ ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ റ​ഗു​ലേ​റ്റ് ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ എ​ഡി​എം അ​ല​ക്‌​സ് ജോ​സ​ഫ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.