എ.​സി.​റോ​ഡ് പു​ന​ർ​നി​ർ​മാ​ണം: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ
Wednesday, April 21, 2021 10:57 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് പു​ന​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത​ത്തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നും ഇ​പ്പോ​ഴ​ത്തെ പു​ന​ർ​നി​ർ​മാ​ണം അ​പ​ര്യാ​പ്ത​മാ​ണ്. നാ​ലു​വ​രി ഗ​താ​ഗ​തം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ ര​ണ്ടു വ​രി ഗ​താ​ഗ​തം പോ​ലും പു​തി​യ നി​ർ​മാ​ണ​ത്തി​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്നും സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു.
അ​സാ​ധാ​ര​ണ പ്ര​ള​യ​ത്തി​ൽ റോ​ഡ് മു​ങ്ങാ​നി​ട​യാ​യാ​ൽ ഒ​റ്റ​പ്പെ​ട്ടു​നി​ല്ക്കു​ന്ന സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടി​ല്ല. ഇ​പി​സി ക​രാ​റനുസ​രി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്യ​പ്പെ​ട്ട പ്ര​വൃ​ത്തി​യു​ടെ രൂ​പ​ക​ല്പ​ന ത​യാ​റാ​ക്കു​ന്ന​തു നി​ർ​മാ​ണ ക​ന്പ​നി ത​ന്നെ​യാ​ണ്. അ​തു​പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ക്കു​ന്ന​തി​നു ഒ​രു വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പൊ​തു​ജ​നാ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്കു​ക​യും വേ​ണം. പ​രി​സ്ഥി​തി അ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷ​മേ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​വൂ.​ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡ് ദേ​ശി​യ പാ​ത​യാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ ഉ​ട​നെ പൂ​ർ​ത്തി​യാ​ക്ക​ണം.
സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് 28ന് ​കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ൽ​കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചു. ബി​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ന​ജീ​ബ് മ​ണ്ണേ​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​നി​ൽ ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഡോ. ​സു​നി​ൽ​കു​മാ​ർ, യാ​ക്കൂ​ബ് മോ​ഹ​ൻ ജോ​ർ​ജ്, കെ.​പി. ഹ​ര​ൻ​ബാ​ബു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ട​നാ​ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് കെ. ​തോ​മ​സ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഡോ ​കെ.​ജി പ​ത്മ​കു​മാ​ർ, പ്ര​ഫ. കെ. ​ബാ​ല​ൻ, പ്രോ​ജ​ക്ട് ക​ണ്‍​സ​ൾ​ട്ട​ന്‍റ പ്ര​ഫ. ഹ​രീ​ന്ദ്ര​നാ​ഥ്, ജി​ബി​ൻ തോ​മ​സ്, സു​നി​ൽ പോ​ള, കെ.​ആ​ർ ശ്രീ​കു​മാ​ർ, ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ളാ ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി സ്വാ​ഗ​ത​വും എം. ​ജ​യ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.