ചു​ഴി​യി​ൽ​പ്പെട്ട വ​ള്ള​ത്തി​ൽനി​ന്ന് മ​ത്സ്യ​ത്തൊഴി​ലാ​ളി നീ​ന്തി ര​ക്ഷ​പ്പെ​ട്ടു
Thursday, April 22, 2021 9:52 PM IST
എ​ട​ത്വ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ച​ങ്ങ​ങ്ക​രി പ​ന്പ​യാ​റ്റി​ലെ ചു​ഴി​യി​ൽ​പ്പെ​ട്ട് മു​ങ്ങി​യ വ​ള്ള​ത്തി​ൽനി​ന്നും മ​ത്സ്യ​ത്തൊഴി​ലാ​ളി നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ച​ങ്ങ​ങ്ക​രി വ​ലി​യ​വീ​ട്ടി​ൽ തോ​മാ​ച്ച​നാ​ണ് പ​ന്പ​യാ​റ്റി​ലെ ചു​ഴി​യി​ൽപ്പെട്ട് മു​ങ്ങി​യ വ​ള്ള​ത്തി​ൽനി​ന്നും നീ​ന്തി ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം.
ആ​റ്റി​ൽ വ​ല ഇ​ടു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ള്ളം ചു​ഴി​യി​ൽപ്പെട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ഴ​മേ​റി​യ പ​ന്പ​ാന​ദി​യി​ൽനി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് തോ​മാ​ച്ച​ൻ ക​ര​യ്ക്കെ​ത്തി​യ​ത്. ഒ​ഴു​ക്കി​ൽപ്പെട്ട് വ​ള്ള​വും വ​ല​യും പ​ന്പ​യാ​റ്റി​ൽ താ​ഴ്ന്നി​രു​ന്നു. മു​ങ്ങ​ൽ വി​ദ​ഗ്ധനാ​യ ച​ങ്ങ​ങ്ക​രി കേ​ള​ക്കൊ​ന്പി​ൽ ജോ​ർ​ജാ​ണ് വ​ള്ള​വും വ​ല​യും ക​ണ്ടെ​ടു​ത്ത് ക​ര​യ്ക്കെ​ത്തി​ച്ച​ത്.