ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ‘ഞ​ങ്ങ​ൾ സ​ഹാ​യി​ക്കും’കോ​ൾ സെ​ന്‍റ​ർ
Thursday, April 22, 2021 9:54 PM IST
മു​ഹ​മ്മ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ‘ഞ​ങ്ങ​ൾ സ​ഹാ​യി​ക്കും’എ​ന്ന പേ​രി​ൽ കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​സ്എ​ൻ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് കേ​ഡ​റ്റു​ക​ളു​ടെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​ഓ​ണ്‍​ലൈ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും പു​റ​മേ മ​രു​ന്ന്, ഭ​ക്ഷ​ണം, വൈ​ദ്യ സ​ഹാ​യം എ​ന്നി​വ​യും ഈ ​സെ​ന്‍റ​റി​ലൂ​ടെ ല​ഭി​ക്കും. ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ ക​സ്തൂ​രി​ക്കാ​ണ് ഇ​തി​ന്‍റെ മോ​ണി​റ്റ​റിം​ഗ് ചു​മ​ത​ല. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യും ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്തു​ത​ല ജാ​ഗ്ര​താസ​മി​തി എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 10ന് ​ചേ​ർ​ന്ന് അ​തതു ദി​വ​സ​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്ത് സാ​ഹ​ച​ര്യ​ങ്ങ​ൾ തീ​വ്ര​മാ​കാ​തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ്യോ​തി​മോ​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​വും ഹെ​ൽ​പ് ഡെ​സ്കി​നു​ണ്ട്. പ്ര​തി​രോ​ധം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച പ​ഞ്ചാ​യ​ത്തി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ - 8281040894.