കോ​വി​ഡ് വ്യാ​പ​നം: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്
Thursday, April 22, 2021 9:54 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജ​ണ്‍. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ആ​ല​പ്പു​ഴ റീ​ജ​ണി​നു കീ​ഴി​ലു​ള്ള എ​ല്ലാ ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ഉ​ട​ൻ ആ​രം​ഭി​ക്കും. ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ വാട്സ് ആ​പ്പ് ന​ന്പ​റി​ൽ ന​ല്കു​ന്ന ഇ​ൻ​ഡ​ന്‍റും അ​ഡ്ര​സും പ​രി​ഗ​ണി​ച്ച് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ജീ​വ​ന​ക്കാ​ർ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കും. ഇ​തി​നു പു​റ​മേ ആ​ല​പ്പു​ഴ റീ​ജ​ണി​ലെ അ​ഞ്ചു മൊ​ബൈ​ൽ ത്രി​വേ​ണി​ക​ൾ വി​വി​ധ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ക​ട​ലോ​ര-​ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് റൂ​ട്ട് ത​യാ​റാ​ക്കി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും.