കോ​വി​ഡ് നി​യ​ന്ത്ര​ണം: താ​ലൂ​ക്ക് ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് സ്‌​ക്വാ​ഡ്
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി താ​ലൂ​ക്ക് ത​ല മോ​ണി​റ്റ​റിം​ഗ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും വാ​ർ​ഡ് ത​ല​ത്തി​ലെ ആ​ർ​ആ​ർ​ടിക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ണെ​ന്നും ഇ​വ​ർ ഉ​റ​പ്പുവ​രു​ത്ത​ണം.
ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട ആ​ർ​ആ​ർ​ടിക​ൾ ഉ​റ​പ്പുവ​രു​ത്തു​ന്നു​ണ്ടെ​ന്നു പ​രി​ശോ​ധി​ക്ക​ണം. ത​ദ്ദേ​ശത​ല​ത്തി​ൽ നി​യ​മി​ച്ചി​ട്ടു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യ​ണം. സം​സ്ഥാ​നത​ല​ത്തി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന് താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് ഉ​റ​പ്പാ​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ണെ​ന്നും താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം അ​ട​ക്ക​മു​ള്ള​വ പ്ര​കാ​രം താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡി​നു നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. താ​ലൂ​ക്ക് ത​ല​ത്തി​ൽ ദി​വ​സ​വും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ർ​മാ​നു ന​ൽ​ക​ണം.