വാ​ഹ​നം പി​ടി​കൂ​ടി
Saturday, May 8, 2021 10:23 PM IST
മാ​വേ​ലി​ക്ക​ര: ചെ​ങ്ങ​ന്നൂ​ർ സ​ബ്ഡി​വി​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​ന്ന​ലെ 85 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി 9500 രൂ​പ പി​ഴ ഈ​ടാ​ക്കി. വെ​ണ്‍​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ 18 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. മാ​വേ​ലി​ക്ക​ര-16, നൂ​റ​നാ​ട്-14, മാ​ന്നാ​ർ, ചെ​ങ്ങ​ന്നൂ​ർ-11 വീ​തം, കു​റ​ത്തി​കാ​ട്-10, വ​ള്ളി​കു​ന്നം-​അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. രാ​വി​ലെ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം വൈ​കു​ന്നേ​രം തി​രി​കെ ന​ൽ​കി. ഇ​ന്നു​മു​ത​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച ശേ​ഷ​മേ തി​രി​കെ ന​ൽ​കൂ​വെ​ന്നു ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ഡോ. ​ആ​ർ. ജോ​സ് അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോ ലീ​സ് വ്യ​ക്ത​മാ​ക്കി.