ഡൊ​മി​സ​ലിയ​റി കോ​വി​ഡ് സെ​ന്‍റ​ർ എ​ട​ത്വ​യി​ൽ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​യി
Saturday, May 8, 2021 10:28 PM IST
എ​ട​ത്വ: ഡൊ​മി​സ​ലിയ​റി കോ​വി​ഡ് സെ​ന്‍റ​ർ എ​ട​ത്വ​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഡൊ​മി​സ​ല​ിയറി കോ​വി​ഡ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ലാഭ​ര​ണ​കൂ​ട​ത്തി​ന്‍റേയും എ​ട​ത്വ പ​ഞ്ചാ​യ​ത്ത്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ​രു​ടെയും നേ​തൃ​ത്വ​ത്തി​ലാ​ണ് 60 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്വ​ന്തം വീ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഇ​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് കേ​ന്ദ്രം ത​യാ​റാ​ക്കി​ട്ടു​ള്ള​ത്.

ജി​ല്ലാഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ച്ച് ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചു​ത​രു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ൻ മാ​ത്യു, സെ​ക്ര​ട്ട​റി സി.​വി. അ​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പ ഗോ​പ​കു​മാ​ർ, ജോ​സ​ഫ്, ആ​ൻ​സി ബി​ജോ​യ്, ബെ​റ്റി ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ൻ, സ്റ്റാ​ർ​ലി ജോ​സ​ഫ്, തോ​മ​സ് ജോ​ർ​ജ്, പി.​സി. ജോ​സ​ഫ്, ലി​ജി വ​ർ​ഗീ​സ്, എം.​ഡി. തോ​മ​സ്, ജി. ​ജ​യ​ച​ന്ദ്ര​ൻ, ബി​ന്ദു തോ​മ​സ്, എം.​എ​ച്ച്. മോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.