വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​വും കോ​ൾ സെ​ന്‍റ​റു​ക​ളും
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ​ഹാ​യ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ലെ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ പ്ര​വർത്തി​ക്കു​ന്ന വ​യോ​ക്ഷേ​മ കോ​ൾ സെ​ന്‍റ​റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. സേ​വ​ന​ത്തി​നാ​യി 0477 2257900 ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ 61 വ​യോ​ജ​ന​ങ്ങ​ളു​ടെ വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്. വ​യോ​ജനക്ഷേ​മ കോ​ൾ സെ​ന്‍റ​ർ മു​ഖേ​ന 1444 വ​യോ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി. ജി​ല്ല​യി​ലെ 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റു ന​ഗ​ര​സ​ഭ​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് ബ്രി​ഗേ​ഡി​യേ​ഴ്സി​നെ​യും കൗ​ണ്‍​സി​ല​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ കോ​ൾ​സെ​ന്‍റ​ർ മു​ഖേ​ന ഏ​കോ​പി​പ്പി​ക്കും.

ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യോ​ജനക്ഷേ​മ കോ​ൾ സെ​ന്‍റ​റി​ലൂ​ടെ അ​റി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത്- ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കു​ന്നു. ഏ​കോ​പ​ന മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ​ക്കാ​ണ്. കോ​ൾ സെ​ന്‍റ​റു​ക​ളി​ൽ സേ​വ​നം ന​ൽ​കു​ന്ന കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ലാ വ​നി​താ ശി​ശുവി​ക​സ​ന ഓ​ഫി​സ​ർ​ക്കാ​ണ്.