നി​ര​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ/​അ​ന്പ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ ദി​ന​ത്തി​ൽ നി​ര​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്. ജി​ല്ല​ാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​മ്മാ​ടി ഫ്ളൈ ​ഓ​വ​ർ ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രു​ടെ രേ​ഖ​യെ​ല്ലാം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ജി​ല്ല​യി​ലെ ഓ​രോ സ​ബ് ഡി​വി​ഷ​നി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും പി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ​ഞ്ച​രി​ച്ച​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ മു​ത​ൽ അ​ന്പ​ല​പ്പു​ഴ സ​ബ് ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ർ, സി​ഐ വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി ന​ട​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ കാ​ൽ​ന​ട, വാ​ഹ​ന യാ​ത്ര​ക്കാ​രെ പോ​ലീ​സ് മ​ട​ക്കി​യ​യ​ച്ചു. സാ​ക്ഷ്യ​പ​ത്ര​മി​ല്ലാ​തെ യാ​ത്ര ചെ​യ്ത​യാ​ളു​ക​ളു​ടെ കാ​ർ, ബൈ​ക്ക് എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ ഇ​നി ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​നു ശേ​ഷം കോ​ട​തി​യി​ൽനി​ന്നു മാ​ത്ര​മേ തി​രി​കെ ല​ഭി​ക്കൂ. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ എ​ല്ലാ​വ​രും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്തു. പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ തി​ര​ക്ക് വ​ള​രെ കു​റ​വാ​യി​രു​ന്നു.