കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Sunday, May 9, 2021 10:32 PM IST
ചേ​ര്‍​ത്ത​ല: എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ 15-ാം വാ​ർ​ഡി​ൽ വ​യ​ലാ​ർ കാ​യ​ലു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള കോ​വി​ല​ക​ത്തും പ​റ​മ്പ് തോ​ടി​ന്‍റെ തെ​ക്കേ​ക്ക​ര​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 220 ലി​റ്റ​ർ കോ​ട, വാ​റ്റുപ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​ര്‍​ത്ത​ല റേ​ഞ്ചി​ലെ പ്രി​വന്‍റീ​വ് ഓ​ഫി​സ​ർ സ​ബി​നേ​ഷ് ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെയ്ഡി​ല്‍ സി​ഇ​ഒ മാ​രാ​യ പി. ​അ​നി​ലാ​ൽ, വി.​ആ​ര്‍. വി​കാ​സ്, വി.​കെ. വി​പി​ൻ, ഡ്രൈ​വ​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​യം​കു​ളം: മു​ട്ടേ​ല്‍ പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ കാ​യം​കു​ളം എ​ക്സൈ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 35 ലി​റ്റ​റി​ന്‍റെ മൂ​ന്ന് ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 105 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടി. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, സി​ഇ​ഒ​മാ​രാ​യ ര​തീ​ഷ്, ക​ലേ​ഷ്, അ​രു​ണ്‍ അ​ശോ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.