കോവിഡിനൊപ്പം ദുരിതം വിതച്ച് പെരുമഴയും
Friday, May 14, 2021 10:39 PM IST
അ​ന്പ​ല​പ്പു​ഴ/ ചേ​ർ​ത്ത​ല: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെത്തുട​ർ​ന്ന് സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി ക​ട​ൽ. പു​റം​ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ശ​ക്തി​യാ​ർ​ജി​ച്ച് ക​ര​യി​ലേ​ക്കു ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. തൃ​ക്കു​ന്ന​പ്പു​ഴ, തോ​ട്ട​പ്പ​ള്ളി, പു​ന്ത​ല, പു​റ​ക്കാ​ട്, കാ​ക്കാ​ഴം, വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്ക്, പു​ന്ന​പ്ര പ​ള്ളി, വി​യാ​നി, പ​റ​വൂ​ർ ഗ​ലീ​ലി​യ, അ​റ​പ്പ​പൊ​ഴി, ചെ​ല്ലാ​നം, അ​ന്ധ​കാ​ര​ന​ഴി, ഒ​റ്റ​മ​ശേ​രി, കാ​ട്ടൂ​ർ, ചെ​ത്തി, ചേ​ന്നം​വേ​ലി തു​ട​ങ്ങി ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശം ഏ​റി​യ​പ​ങ്കും ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​ല ഭാ​ഗ​ത്തും ക​ട​ൽഭി​ത്തി​യും ക​ട​ന്ന് തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി.

ക​ട​ലോ​ര​ത്തു നി​ന്ന ഫ​ലവ്യ​ക്ഷ​ങ്ങ​ൾ നി​ലംപൊ​ത്തി. വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. പു​ന്ന​പ്ര വി​യാ​നി തീ​ര​ത്ത് സെ​ബ​സ്ത്യാ​നോ​സ് കു​രി​ശ​ടി​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​വി​ടെ ക​ര​യി​ലിരു​ന്ന വ​ള്ളം ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ക​ട​ലി​ലേ​ക്കു ഒ​ഴു​കി​പ്പോ​യി. വ​ള്ളം പി​ടി​ച്ചുക​യ​റ്റാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മ​ം പ​രാ​ജ​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ശ​ക്തി​യാ​ർ​ജി​ച്ച ക​ട​ലി​ന്‍റെ താ​ണ്ഡ​വം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ര​ട്ടി​യാ​യി. ‌

ക​ട​ൽഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടു​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ചു​ഴ​ലി ശ​ക്തി​യാ​ർ​ജി​ച്ച് 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. ക​ട​ലാ​ക്ര​മ​ണ​വും കോ​വി​ഡ് ഭീ​തി​യും തീ​ര​ദേ​ശ ജീ​വി​തം ന​ര​ക​തു​ല്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​തി​നാ​ൽ ദു​രി​താ​ശ്വാ​സക്യാ​ന്പു​ക​ൾ തു​റ​ന്നാ​ലും പോ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾ. പോ​ലീ​സും റ​വ​ന്യു-​വൈ​ദ്യു​തവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ടി​യ​ന്ത​ര​ഘ​ട്ടം ക​ണ​ക്കി​ലെ​ടു​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​ന്പു ചെ​യ്യു​ന്നു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ട​ൽ​ക​യ​റ്റം തു​ട​ങ്ങി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് രൂ​ക്ഷ​മാ​യ​ത്. തു​ട​ർ​ച്ച​യാ​യി പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ചേ​ർ​ത്ത​ല മേ​ഖ​ല​യി​ൽ നിര​വ​ധി വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഒ​റ്റ​മ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ്പ​റ​ന്പി​ൽ ചി​ന്ന​ൻ സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ്, കൊ​ച്ചു ക​ട​പ്പു​റ​ത്ത് സു​ല​ജ, യേ​ശു​ദാ​സ്, കു​രി​ശി​ങ്ക​ൽ സി​ഞ്ചു​മോ​ൻ, കു​ന്നേ​ൽ വീ​ട്ടി​ൽ പാ​ല​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തു.

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രെ ത​ങ്കി സ്കൂ​ളി​ലേ​ക്കു മാ​റ്റി. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​ഞ്ചു​കു​ടും​ബ​ങ്ങ​ളി​ലെ പ​ത്തു​പേ​രെ​യാ​ണ് ആ​ദ്യം മാ​റ്റി​യ​ത്. ക​ട​ലേ​റ്റം രാ​ത്രി​യി​ൽ കൂ​ടു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ലാ​ളു​ക​ളെ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​പ്പി​ക്കും. ചേ​ർ​ത്ത​ല​യി​ലെ അ​ർ​ത്തു​ങ്ക​ൽ, ചേ​ന്ന​വേ​ലി, ചെ​ത്തി, തൈ​ക്ക​ൽ, ഒ​റ്റ​മ​ശേ​രി മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്കു ക​യ​റു​ന്നു​ണ്ട്. ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​നു ക​ര​യും നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ട​ലെ​ടു​ത്തു.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല ഒ​റ്റ​മ​ശേ​രി​യി​ലെ ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ണ് വ​ലി​യ നാ​ശം. ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, എ.​എം ആ​രിഫ് എം​പി, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ പി. ​പ്ര​സാ​ദ്, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ഷൈ​ജു പി. ​ജേ​ക്ക​ബ്, സ​ന്ധ്യാ ദേ​വി, ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജയിം​സ് റാ​ഫേ​ൽ ആ​നാ​പറ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ചേ​ർ​ത്ത​ല മേ​ഖ​ല​യി​ൽ ഒ​റ്റ​മ​ശേ​രി പ​ള്ളി​യി​ൽ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ക​രി​ങ്ക​ല്ലും മ​റ്റി​ട​ങ്ങ​ളി​ൽ ജി​യോ ബാ​ഗും മ​ണ​ൽച്ചാ​ക്കു​ക​ളും അ​ടു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.