മേ​ല്‍​ക്കൂ​ര പ​റ​ന്നു​പോ​യി
Sunday, May 16, 2021 10:13 PM IST
എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന്റെ മേ​ല്‍​ക്കൂ​ര പ​റ​ന്നു​പോ​യി. ത​ല​വ​ടി കു​ന്തി​രി​ക്ക​ല്‍ കോ​ട​മ്പ​നാ​ടി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ദാ​സ​ന്റെ വീ​ടി​ന്റെ ഷീ​റ്റ് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര​യാ​ണ് കാ​റ്റി​ല്‍ പ​റ​ന്നു​പോ​യ​ത്. ഷീ​റ്റി​ന് താ​ഴെ മ​ച്ച് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വീ​ടി​നു​ള്ളി​ലെ താ​മ​സ​ക്കാ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് കാ​റ്റി​ല്‍ നി​ര​വ​ധി മ​രം ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശം നേ​രി​ട്ടി​ട്ടു​ണ്ട്.

സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കി

ചേ​ര്‍​ത്ത​ല: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​ലാ​ര്‍ ഡി​വി​ഷ​നി​ലെ ഹെ​ല്‍​ത്ത് സെ​ന്റ​റി​ലേ​യ്ക്കും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സാ​മഗ്രി​ക​ള്‍ ന​ല്‍​കി. പി​പി കി​റ്റ്, ഓ​ക്സി മീ​റ്റ​ര്‍, എ​ന്‍95 മാ​സ്ക്, ആ​ന്‍റിജ​ന്‍ കി​റ്റ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​എ​സ് ശി​വ​പ്ര​സാ​ദ് ക​ട​ക്ക​ര​പ്പ​ള​ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​ആ​ശ​യ്ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​ക്ക​ര​പ്പ​ള്ളി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ചി​ങ്കു​ത​റ, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ഷി​ജി, ടി.​കെ സ​ത്യാ​ന​ന്ദ​ന്‍, പി.​ഡി. ഗ​ഗാ​റി​ന്‍, കെ.​കെ.​പ്ര​ഭു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.