കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് ആ​ദ്യം വേ​ണ്ട​ത്് കേ​ന്ദ്രീ​കൃ​ത വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ സം​വി​ധാ​ന​മെ​ന്ന്
Sunday, May 16, 2021 10:18 PM IST
ആ​ല​പ്പു​ഴ: അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു വി​ടു​ന്പോ​ഴു​ൾ​പ്പെ​ടെ കു​ട്ട​നാ​ട്ടി​ലേ​യ്ക്ക് ഒ​ഴു​കി എ​ത്തു​ന്ന അ​ധി​ക​ജ​ലം താ​മ​സം​വി​നാ ക​ട​ലി​ലേ​യ്ക്ക് പു​റ​ന്ത​ള്ളു​ന്ന​തി​നു​ള്ള ഒ​രു കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മാ​ണ് അ​ടി​യ​ന്തി​ര​മാ​യി കു​ട്ട​നാ​ട്ടി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്ന് ഓ​ൾ കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ജ​ല ആ​ഗ​മ​ന-​നി​ർ​ഗ​മ​ന സം​വി​ധാ​ന​വും ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്ക​ണം. ഷ​ട്ട​റു​ക​ൾ ഡി​ജി​റ്റ​ൽ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണം. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും, മ​റ്റ് പൊ​ഴി​ക​ളും പൂ​ർ​ണ അ​ള​വി​ൽ ജ​ല​നി​ർ​ഗ​മ​ന​ത്തി​ന് സ​ജ്ജ​മാ​ക്ക​ണം.
കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ജ​ല നി​ർ​ഗ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​വൂ. പ​തി​റ്റാ​ണ്ടു​ക​ളാ​യി വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന നെ​ത​ർ​ലാ​ൻ​ഡ് മാ​തൃ​ക ത​ദ്ദേ​ശി​യ രു​പ വ്യ​ത്യാ​സ​ത്തോ​ടെ കു​ട്ട​നാ​ട്ടി​ലും ന​ട​പ്പാ​ക്കാ​നാ​വും. വെ​ള്ള​പ്പൊ​ക്കം, ദു​രി​താ​ശ്വാ​സം എ​ന്ന പ​തി​വു പ​രി​പാ​ടി​യി​ൽ നി​ന്നും വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം എ​ന്ന​തി​ലേ​ക്കു കേ​ര​ളം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.