ജി​ല്ല​യി​ൽ 12,332 അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കിറ്റ് ന​ൽ​കി
Thursday, June 10, 2021 10:13 PM IST
ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ൺ കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​ത്താ​ങ്ങേ​കി തൊ​ഴി​ൽ വ​കു​പ്പ്. തൊ​ഴി​ൽ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 12,332 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഇ​തു​വ​രെ 12,537 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്.
അ​ഞ്ചു കി​ലോ അ​രി, ക​ട​ല, ആ​ട്ട, സ​ൺ​ഫ്ള​വ​ർ ഓ​യി​ൽ, ഉ​പ്പ്, സ​വാ​ള, കി​ഴ​ങ്ങ്, തു​വ​ര പ​രി​പ്പ്, മു​ള​കു​പൊ​ടി, അ​ഞ്ചു മാ​സ്‌​ക് തു​ട​ങ്ങി 10 ഇ​നം ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ​പ്ലൈ​കോ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​വും കി​റ്റ് വി​ത​ര​ണ​വും തു​ട​രു​ക​യാ​ണ്.
തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​രൂ​ർ ​പ​ഞ്ചാ​യ​ത്തി​ലെ ച​ന്തി​രൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) എം.​എ​സ്. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.