വൃ​ക്ഷ​ത്തൈ വി​ത​ര​ണം
Saturday, June 12, 2021 11:59 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും റീ​ച്ച് വേ​ൾ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഫ​ല​വൃ​ക്ഷ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വൃ​ക്ഷ​ത്തൈ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​തി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​കാ​രി ഫാ.​ ജോ​ഷി പ​യ്യാ​ത്തു​ശേ​രി, ജ​യ​ൻ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​പി.​ ഷാ​ജി, ജാ​സ്മി​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ഏ​റ്റു​വാ​ങ്ങി. ആ​ര്യാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മാ​ത്രം ഒ​രുല​ക്ഷം വതൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തി​നാ​ണ് ല​ക്ഷ്യം വച്ചി​ട്ടു​ള്ള​ത്.