ബോ​ട്ട് മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും
Tuesday, June 15, 2021 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മോ​ട്ടോ​ർ ബോ​ട്ട് വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി 18 മു​ത​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ അ​റി​യി​ച്ചു. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​കും ആ​ദ്യം പ്ര​വ​ർ​ത്ത​നം. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ട് മൃ​ഗാ​ശു​പ​ത്രി പു​ന്ന​മ​ട, നെ​ഹ്രു​ട്രോ​ഫി, കൈ​ന​ക​രി, കു​പ്പ​പ്പു​റം, ആ​ർ ബ്ലോ​ക്ക്, പ​ള്ളാ​ത്തു​രു​ത്തി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് സേ​വ​നം നല്കുക. ഫോൺ: 9249961663.