അ​രൂ​രി​ൽ നീ​ർ​ച്ചാ​ലു​ക​ളു​ടെ ആ​ഴം കൂ​ട്ടു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, June 16, 2021 10:34 PM IST
തു​റ​വൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ർ​ച്ചാ​ലു​ക​ൾ ആ​ഴം​കൂ​ട്ടി ശു​ചീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച് അ​രൂ​ർ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലൂ​ടെ​യും ഒ​ഴു​കു​ന്ന എ​ല്ലാ തോ​ടു​ക​ളും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ തോ​ടു​ക​ൾ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ വൃ​ത്തി​യാ​ക്കി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തോ​ടു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. ചോ​ല​ക​ളും പു​ല്ലു​ക​ളും വെ​ട്ടി​മാ​റ്റി തോ​ട്ടി​ല​ടി​ഞ്ഞ പ്ലാ​സ്റ്റി​ക്, ചെ​ളി, ക​യ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ക്കിറ്റ് ന​ല്കി പ​ഞ്ചാ​യ​ത്തം​ഗം

അ​ന്പ​ല​പ്പു​ഴ: വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് കൈ​മാ​റി പ​ഞ്ചാ​യ​ത്തം​ഗം. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡം​ഗം സീ​ന​യാ​ണ് കോ​വി​ഡും ലോ​ക്ക് ഡൗ​ണും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വാ​ർ​ഡി​ലെ 350 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ ഇ​വ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തു സം​ഘ​ടി​പ്പി​ച്ച​ത്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ അ​ധ്യ​ക്ഷ ബി​ന്ദു​ ബൈ​ജു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, ഹാ​ഷിം വ​ണ്ടാ​നം, ഡി. ​രാ​ജു, അ​നി​ൽ വെ​ള്ളൂ​ർ, വി.​എ. ​ബ​ഷീ​ർ, നാ​ര​യ​ണ​ൻ, മു​ഹ​മ്മ​ദ് മു​ജീ​ബ്, അ​സ്ലം, ജൗ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.