പ​ക​രം ന​ൽ​കി​യ ഭൂ​മി​യി​ൽ വീ​ടി​നു ത​ട​സ​ങ്ങ​ൾ നീ​ക്കി സ​ർ​ക്കാ​ർ​ അം​ഗീ​കാ​രം
Thursday, June 17, 2021 10:31 PM IST
ആ​ല​പ്പു​ഴ: ചെ​റു​ത​ന-​കൊ​പ്പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു ഭു​മി ഏ​റ്റെ​ടു​ത്ത് വീ​ടു പൊ​ളു​ച്ചു​നീ​ക്കി​യ​യാ​ൾ​ക്കു പ​ക​രം ന​ൽ​കി​യ ഭു​മി​യി​ൽ വീ​ടു​വ​യ്ക്കു​ന്ന​തി​നു​ള്ള ത​ട​സം നീ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ചെ​റു​ത​ന വി​ല്ലേ​ജി​ൽ വ​ട​ക്കും മു​റി​യി​ൽ ക​ണ്ണ​ഞ്ചേ​രി പു​തു​വ​ലി​ൽ കു​ഞ്ഞ​മ്മ​യു​ടെ ഭ​ർ​ത്താ​വാ​യ ഗോ​പാ​ല​ന്‍റെ 13.63 ആ​ർ​സ് വ​സ്തു പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യും ആ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വീ​ട് പൊ​ളി​ച്ചു നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ങ്ങു​ന്ന പ്രാ​ദേ​ശി​ക വി​ക​സ​ന സ​മി​തി ഈ ​കു​ടും​ബ​ത്തി​നു 10 ല​ക്ഷം രൂ​പ ന​ൽ​കു​ക​യും വീ​ട് വയ്ക്കു​ന്ന​തി​ന് യോ​ഗ്യ​മാ​യ മ​റ്റ് സ്ഥ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ബ്ലോ​ക്ക് 5 ൽ ​സ​ർ​വേ 47/41 ൽ 4.25 ​ആ​ർ​സ് നി​ലം ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ക​ത്തി ന​ൽ​കു​ക​യും ചെ​യ്തു. ഈ ​വ​സ്തു ഗോ​പാ​ല​ന്‍റെ പി​ന്തു​ട​ർ​ച്ച അ​വ​കാ​ശി​ക​ൾ ചേ​ർ​ന്ന് ഗോ​പാ​ല​ന്‍റെ മ​ക​നാ​യ രാ​ജ​ന് ഭാ​ഗ​പ​ത്രം വ​ഴി ന​ൽ​കി. ഇ​വി​ടെ​ രാ​ജ​ൻ വീ​ട് വ​യ്ക്കാ​ൻ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മൂ​ലം ക്ര​മീ​ക​രി​ച്ചു ല​ഭി​ച്ചി​രു​ന്നി​ല്ല.
ഇ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം. നി​ലം നി​ക​ത്തി വീ​ട് വ​യ്ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ജി​ല്ലാ​ത​ല അ​ധി​കൃ​ത സ​മി​തി നി​ര​സി​ച്ച​ത് നി​ശ്ചി​ത ഭൂ​മി 2008നുശേ​ഷം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​താ​ണ് എ​ന്ന കാ​ര​ണ​ത്താ​ലാ​ണ്.
എ​ന്നാ​ൽ, ഈ ​ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​നാ​യി​രു​ന്ന ഗോ​പാ​ല​ന്‍റെ മ​ര​ണശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​നാ​യ രാ​ജ​ന്‍റെ പേ​രി​ലേ​ക്കു പി​ൻ​തു​ട​ർ​ച്ചാ​വ​കാ​ശം വ​ഴി​യാ​ണ് ഭൂ​മി വ​ന്നു ചേ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും ഗോ​പാ​ല​ൻ 1975 ലാ​ണ് ഈ ​ഭൂ​മി വാ​ങ്ങി​യ​ത് എ​ന്നും വ്യ​ക്ത​മാ​യി. രാ​ജ​ൻ നേ​രി​ട്ട് ഹാ​ജ​രാ​യി ഈ ​സ്ഥ​ല​ത്ത് നി​ർ​മി​ച്ച വീ​ട് ക്ര​മീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി. പൊ​തു ആ​വ​ശ്യ​ത്തി​നുവേ​ണ്ടി പി​താ​വ് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​തു മൂ​ല​മാ​ണ് വീ​ട് ന​ഷ്ട​മാ​യ​തെ​ന്നും അ​തി​നാ​ലാ​ണ് നി​ലം നി​ക​ത്തി വീ​ടു​വ​യ്ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​നു​മ​തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.