ആ​ശു​പ​ത്രി​യി​ൽനി​ന്നു മു​ങ്ങി​യ കാ​പ്പ കേ​സ് പ്ര​തി​യും സം​ഘ​വും പി​ടി​യി​ൽ
Thursday, June 17, 2021 10:32 PM IST
ചാ​രും​മൂ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്നു മു​ങ്ങി ഒ​ളി​വി​ൽ പോ​യ കാ​പ്പ കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ കു​റ​ത്തി​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നും 3.2 എം​എം തോ​ക്കും കു​രു​മു​ള​ക് സ്പ്രേ​യും പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്വി​ഫ്റ്റ് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
കാ​യം​കു​ളം പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം ക​ണ്ട​ശേ​രി പ​ടീ​റ്റ​തി​ൽ അ​ൻ​സി​ഫ് (29), പ​ന്ത​പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ ഷം​നാ​ദ് (24), വെ​ട്ടി​യാ​ർ ഇ​ട​യി​ലെ വീ​ട്ടി​ൽ അ​ജാ​സ് (31) എ​ന്നി​വ​രെ​യാ​ണ് ചാ​രും​മൂ​ട്ടി​ൽ വ​ച്ച് കു​റ​ത്തി​കാ​ട് എ​സ്ഐ രാ​ജീ​വ് പ്ര​ഭാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്, പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ധ്യ​യോ​ടെ പ്ര​തി​ക​ൾ വെ​ട്ടി​യാ​ർ നാ​ലു​മു​ക്കി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഒ​രു യു​വാ​വി​നെ കാ​റി​ൽ ക​യ​റ്റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നും വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ വ​ച്ച് കാ​റി​നു​മു​മ്പി​ൽ ജീ​പ്പ് കു​റു​കെ ഇ​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്നും എ​സ് ഐ ​പ​റ​ഞ്ഞു.
ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ മേ​യ് 29 ന് ​പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്തെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി അ​ൻ​സി​ഫി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും അ​ൻ​സി​ഫി​ന്‍റെ ഭാ​ര്യ കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് കു​റ്റി​യി​ൽ കി​ഴ​ക്ക​തി​ൽ ഐ​ഷ ഫാ​ത്തി​മ (25), മ​ക​ൻ ബി​ലാ​ൽ (അ​ഞ്ച്), കാ​പ്പ കേ​സി​ലെ മ​റ്റൊ​രു പ്ര​തി കാ​യം​കു​ളം​പു​ള്ളി​ക്ക​ണ​ക്ക് സെ​മീ​ന മ​ൻ​സി​ലി​ൽ റി​യാ​സ് (26), കൊ​ട്ടാ​ര​ക്ക​ര വ​ട​ക്കേ​ക്ക​ര ആ​ന​ക്കൊ​ട്ടൂ​രി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ( 25 ) എ​ന്നി​വ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ക്കേ​റ്റ അ​ൻ​സി​ഫി​നെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഇ​വി​ടെ​നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ കു​റ​ത്തി​കാ​ട് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​യു​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഉ​ൾ​പ്പെടെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. അ​ൻ​സി​ഫ് കൊ​ല​പാ​ത​ക ശ്ര​മം , പി​ടി​ച്ചു​പ​റി​ക്ക​ൽ, ആ​യു​ധ നി​രോ​ധ​ന നിയമ പ്ര​കാ​രം ഉ​ള്ള കേ​സു​ൾ​പ്പെടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.