യ​ന്ത്ര​ങ്ങ​ളു​ടെ ച​തി​യും ത​ന്ത്ര​ങ്ങ​ളു​ടെ കെ​ണി​യും
Thursday, July 22, 2021 10:41 PM IST
റെ​ജി ജോ​സ​ഫ്

നെ​ൽ​കൃ​ഷി പൊ​തു​വെ​യും കൊ​യ്ത്തു പ്ര​ത്യേ​കി​ച്ചും കു​ട്ട​നാ​ട്ടി​ൽ ചൂ​തു​ക​ളി​പോ​ലെ​യാ​ണ്. ഒ​ത്താ​ൽ ഒ​ത്തു, പോ​യാ​ൽ ന​ഷ്ടം. വി​ള​വ് ഒ​ത്തു​കി​ട്ടി​യാ​ലും ഇ​ക്കാ​ല​ത്തെ കൂ​ലി​ച്ചെ​ല​വ് നോ​ക്കി​യാ​ൽ മെ​ച്ച​മി​ല്ല. കു​ട്ട​നാ​ടി​നു​വേ​ണ്ടി വാ​ങ്ങി​ക്കൂ​ട്ടി​യ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഒ​രുമ​ണി നെ​ല്ലും ന​ഷ്ട​പ്പെ​ടാ​തെ മു​റ​യ്ക്കു കൊ​യ്തെ​ടു​ക്കാ​മാ​യി​രു​ന്നു. വേ​ന​ൽ​മ​ഴ​യി​ൽ വി​ള​വി​ന്‍റെ 20 ശ​ത​മാ​നം വ​രെ വെ​ള്ള​ത്തി​ലും ചെ​ളി​യി​ലും ന​ഷ്ട​മാ​കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഓ​രോ കൊ​യ്ത്തി​ലും 300 കോ​ടി രൂ​പ​യു​ടെ വി​ള​ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​ത്. പാ​ട​ങ്ങ​ളോ​ടു ചേ​ർ​ന്ന തു​രു​ത്തു​ക​ളി​ൽ പാ​ഡി ഷെ​ൽ​ട്ട​റു​ക​ൾ പ​ണി​തു ന​ൽ​കി​യാ​ൽ മ​ഴ​ക്കാ​ല​ത്ത് നെ​ല്ല് സം​ഭ​രി​ക്കാ​നും വി​ത്തും വ​ള​വും സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നും സ​ഹാ​യ​ക​ര​മാ​കും. വ​ലി​യ​തോ​തി​ൽ പു​റ​ന്പോ​ക്ക് പാ​ട​ങ്ങ​ളോ​ടു ചേ​ർ​ന്നു കാ​ടു​ക​യ​റി കി​ട​ക്കു​ന്നു​ണ്ട്.

സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യി​ൽ കൊ​യ്ത്തു ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും സ​ഹാ​യം​കി​ട്ടും. സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​ട​ങ്ങ​ൾ കൊ​യ്ത്ത് മു​ട​ങ്ങി കി​ട​ന്നു​പോ​കും. ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് ഒ​രാ​ഴ്ച പാ​ട​ത്തു കി​ട​ന്നു​പോ​യാ​ൽ ഏ​ഴു കി​ലോ​വ​രെ​യാ​ണ് തൂ​ക്കം ന​ഷ്ട​പ്പെ​ടു​ക. അ​താ​യ​ത് ദി​വ​സം കി​ലോ വീ​തം. ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ കി​ഴി​വു ത​ള്ളു​ന്ന​തി​ന്‍റെ ന​ഷ്ടം വേ​റെ.

നെ​ല്ലി​നു സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണം ഒ​രു കൊ​യ്ത്തി​നും കി​ട്ടു​ന്ന അ​നു​ഭ​വ​മി​ല്ല. ലോ​ണെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി നെ​ല്ല് സ​പ്ലൈ​കോ സം​ഭ​രി​ച്ചാ​ൽ മൂ​ന്നും നാ​ലും മാ​സം കാ​ത്തി​രി​ക്ക​ണം. ഇ​ത്ത​ര​മൊ​രു ഗ​തി​കേ​ട് നെ​ല്ലി​ന​ന​ല്ലാ​തെ മ​റ്റൊ​രു കൃ​ഷി​യി​ലു​മു​ണ്ടാ​കി​ല്ല. സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ന്പോ​ൾ പി​സി​ആ​റി​ന്‍റെ ഈ​ടി​ൽ ബാ​ങ്കു​കാ​ർ ക​ർ​ഷ​ക​ന് 70 ശ​ത​മാ​നം വ​രെ തു​ക ഓ​വ​ർ​ഡ്രാ​ഫ്റ്റ് ന​ൽ​കും. സ​ർ​ക്കാ​രി​ൽ​നി​ന്നു പ​ണം എ​ത്തു​ന്ന ദി​വ​സം വ​രെ​യു​ള്ള പ​ലി​ശ അ​ഡ്വാ​ൻ​സ് തു​ക​യി​ൽ​നി​ന്ന് ബാ​ങ്ക് പി​ടി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യു​ടെ നെ​ല്ലു വി​റ്റ് ആ​റാം മാ​സം പ​ണം ല​ഭി​ക്കു​ന്പോ​ൾ ആ​റാ​യി​രം രൂ​പ പ​ലി​ശ കി​ഴി​ച്ചാ​യി​രി​ക്കും ക​ർ​ഷ​ക​ന് ല​ഭി​ക്കു​ക.

രാ​ഷ്ട്രീ​യ​ക്കാ​രും ഇ​ട​നി​ല​ക്കാ​രും ഒ​രു നി​ര ഉ​ദ്യോ​ഗ​സ്ഥ​രും എ​ക്കാ​ല​വും വി​ത​യ്ക്കാ​തെ കൊ​യ്യു​ന്ന​വ​രാ​ണ്. ഒ​രേ​ക്ക​ർ പാ​ടം കൊ​യ്യു​ന്പോ​ൾ 300 രൂ​പ വ​രെ വി​ഹി​തം പോ​ക്ക​റ്റി​ലാ​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രു​ണ്ട്. മ​ണി​ക്കൂ​റി​ന് 1700 രൂ​പ നി​ര​ക്കി​ൽ യ​ന്ത്രം ഇ​റ​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ കൊ​യ്ത്തി​ലെ മു​ൻ​ധാ​ര​ണ​യെ​ങ്കി​ലും 2200 രൂ​പ കി​ട്ട​ണം എ​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ നി​ല​പാ​ടി​ൽ ക​ർ​ഷ​ക​ർ​ക്ക് കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു.

നെ​ല്ല​റ​യാ​ണ് കു​ട്ട​നാ​ട് എ​ന്നി​രി​ക്കെ​യും ഇ​വി​ടെ വി​ള​യു​ന്ന 98 ശ​ത​മാ​നം നെ​ല്ലും കു​ത്താ​ൻ സ​പ്ലൈ​കോ ഏ​ൽ​പ്പി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി കു​ട്ട​നാ​ട്ടി​ൽ റൈ​സ് പാ​ർ​ക്ക് തു​ട​ങ്ങി​വച്ച​ത​ല്ലാ​തെ ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. വ​ർ​ഷം 26,000 ട​ണ്‍ നെ​ല്ലു സം​ഭ​രി​ച്ച് ക​യ​റ്റു​മ​തി​ചെ​യ്യു​ക​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​മാ​ണ് റൈ​സ് പാ​ർ​ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ള​ക്കു​ഴ കോ​ട്ട പ്ര​ഭു​റാം മി​ൽ​സി​ലെ 5.22 ഏ​ക്ക​റി​ൽ 66 കോ​ടി രൂ​പ ചെ​ല​വി​ൽ റൈ​സ് പാ​ർ​ക്ക് സ്ഥാ​പി​ച്ചു കു​ട്ട​നാ​ട്ടി​ലെ അ​രി നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

അ​രി മാ​ത്ര​മ​ല്ല അ​രി​പ്പൊ​ടി, അ​വ​ൽ, ടി​ൻ ഫു​ഡ് തു​ട​ങ്ങി​യ​വ​യും വി​പ​ണി​യി​ലെ​ത്തി​ക്കാ​നും നെ​ല്ലി​ന്‍റെ ത​വി​ട് എ​ണ്ണ​യാ​ക്കാ​നും സം​വി​ധാ​ന​വും തു​ട​ങ്ങു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം. നെ​ടു​മു​ടി​യി​ൽ വ​ൻ​കി​ട കു​ത്തു​മി​ല്ല് തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് 15 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്.
അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്ക് സ​ർ​ക്കാ​ർ നി​ർ​മി​ച്ച വെ​ച്ചൂ​ർ മോ​ഡേ​ണ്‍ റൈ​സ് മി​ല്ലി​ൽ പ്ര​ദേ​ശ​ത്തു​നി​ന്നു മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും നെ​ല്ല് സം​ഭ​രി​ക്കാ​റി​ല്ല. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ കൊ​യ്ത്ത് തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു​ത​ന്നെ പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള നെ​ല്ല് വാ​ങ്ങി ഗേ​ഡൗ​ണ്‍ നി​റ​യ്ക്കും. മാ​ത്ര​വു​മ​ല്ല കു​ട്ട​നാ​ട്ടി​ൽ വി​ള​യു​ന്ന നെ​ല്ലി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യേ വെ​ച്ചൂ​രി​ലു​ള്ളു​താ​നും.

കു​ട്ട​നാ​ട്ടി​ലെ തൊ​ഴി​ൽ​ക്കൂ​ലി മ​റ്റൊ​രു തൊ​ഴി​ലിലുമി​ല്ലാ​ത്ത കൊ​ള്ള​യാ​ണ്. സി​മ​ന്‍റ് ചാ​ക്ക് 50 മീ​റ്റ​ർ ചു​മ​ക്കാ​ൻ 18 രൂ​പ​യാ​ണ് അം​ഗീ​കൃ​ത കൂ​ലി. എ​ന്നാ​ൽ 15 മീ​റ്റ​ർ ദൂ​രം ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് ചു​മ​ക്കു​ന്ന​തി​ന് 120 രൂ​പ​യാ​ണ് കൂ​ലി​നി​ര​ക്ക്. വി​ത്തി​നും വ​ള​ത്തി​നും വ​രു​ന്ന അ​ത്ര​യും ചെ​ല​വാ​ണ് കൊ​യ്ത്തി​നും ചു​മ​ടി​നും ലോ​റി​ക്കൂ​ലി​യി​ലും ക​ർ​ഷ​ക​ർ​ക്കു ന​ഷ്ടം. ഒ​രു ക്വി​ന്‍റ​ലി​ന് കൈ​കാ​ര്യ ചെ​ല​വ് മാ​ത്രം 150 രൂ​പ. ഒ​രേ​ക്ക​ർ കൊ​യ്യാ​ൻ 5000 രൂ​പ ചെ​ല​വ്. നെ​ല്ല് വാ​രു​ന്ന​തി​ന് ക്വി​ന്‍റ​ലി​ന് 40 രൂ​പ ന​ൽ​ക​ണം.

ര​ണ്ട​ര ഏ​ക്ക​റി​ൽ കൂ​ടു​ത​ലു​ള്ള എ​ല്ലാ ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അ​ട​യ്ക്ക​ണ​ണം. ഏ​ക്ക​റി​ന് 140 രൂ​പ. പാ​ട​ത്ത് പോ​കാ​ത്ത​വ​ർ​വ​രെ ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ന്ന് വ​ർ​ഷം 72 രൂ​പ അ​വ​രു​ടെ വി​ഹി​തം അ​ട​ച്ച് അ​റു​പ​താം വ​യ​സി​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങും. ക​ർ​ഷ​ക​ന് മാ​ത്രം ക്ഷേ​മ​വും നി​ധി​യു​മി​ല്ല.

കാ​ട്ടി​ലൊ​ളി​ച്ച യ​ന്ത്ര​ങ്ങ​ൾ...

സ​ർ​ക്കാ​ർ ചെ​ല​വി​ൽ കോ​ടി​ക​ളു​ടെ മു​ട​ക്കി​ൽ വാ​ങ്ങി​യ നൂ​റുക​ണ​ക്കി​നു കൃ​ഷി യ​ന്ത്ര​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തും കാ​ടു​ക​യ​റി​യും ന​ശി​ക്കു​ന്പോ​ഴാ​ണു ക​ർ​ണാ​ട​ക​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും​നി​ന്ന് ഓ​രോ കൊ​യ്ത്തി​നും യ​ന്ത്ര​ങ്ങ​ൾ എ​ത്താ​നു​ള്ള കാ​ത്തി​രി​പ്പ്. വാ​ങ്ങി​ക്കൂ​ട്ടി​യ യ​ന്ത്ര​ങ്ങ​ൾ അ​തതു സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു​കൊ​ണ്ടി​രു​ന്നാ​ൽ ഒ​രി​ക്ക​ലും കൊ​യ്ത്തു മു​ട​ങ്ങു​മാ​യി​രു​ന്നി​ല്ല. വാ​ട​ക​യും കു​റ​ഞ്ഞേ​നേ. സം​സ്ഥാ​ന​ത്ത് പ​ല സീ​സ​ണു​ക​ളി​ലാ​യാ​ണു വി​വി​ധ ജി​ല്ല​ക​ളി​ൽ കൊ​യ്ത്ത്. പാ​ല​ക്കാ​ട്ടെ കൊ​യ്ത്തു ക​ഴി​യു​ന്പോ​ഴാ​ണു കു​ട്ട​നാ​ട്ടി​ൽ തു​ട​ങ്ങു​ക. കു​ട്ട​നാ​ടു ക​ഴി​യു​ന്പോ​ഴാ​ണ് തൃ​ശൂ​രി​ലെ പാ​ട​ങ്ങ​ൾ വി​ള​യു​ക. കേ​ര​ള​ത്തി​ലെ യ​ന്ത്ര​ങ്ങ​ൾ സീ​സ​ണ്‍ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ത്തി​ക്കാ​നാ​യാ​ൽ ഇ​ത​ര സം​സ്ഥാ​ന യ​ന്ത്ര​ങ്ങ​ൾ വേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ല. ഇ​ട​നി​ല​ക്കാ​രു​ടെ​ വി​ഹി​തം പ​റ്റ​ലി​നു മാ​ത്ര​മാ​ണു വാ​ട​ക​നി​ര​ക്ക് ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലേ​ക്കു വാ​ങ്ങി​യ 164 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ എ​ട്ടെ​ണ്ണം മാ​ത്രം. കാ​വും​ഭാ​ഗം അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പറേ​ഷ​ൻ ഷെ​ഡി​ലും നോ​ക്കു​കു​ത്തി പോ​ലെ​യു​ണ്ട് യ​ന്ത്ര​ങ്ങ​ൾ. കോ​ട്ട​യ​ത്തും പ​ത്ത​നം​തി​ട്ട​യി​ലും 40 യ​ന്ത്ര​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത​പ്പോ​ൾ ആ​ക്രി വി​ല​യ്ക്കു വി​ൽ​ക്കേ​ണ്ടി​വ​ന്നു. ചെ​റി​യൊ​രു ന​ട്ടോ സ്ക്രൂ​വോ വാ​ങ്ങി​യി​ട്ടാ​ൽ തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യ​ന്ത്രം അ​പ്പാ​ടെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് രീ​തി. നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ത്ത​രും എ​ന്ന ക​രാ​റി​ൽ യ​ന്ത്രം ക​ന്പ​നി​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന രീ​തി സ​ർ​ക്കാ​രി​നി​ല്ല. സ്പെ​യ​ർ പാ​ർ​ട്സ് കി​ട്ടാ​നി​ല്ല എ​ന്ന പേ​രി​ലാ​ണ് ഏ​റെ യ​ന്ത്ര​ങ്ങ​ളും ഉ​പേ​ക്ഷിക്കുന്നത്.

യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ല​പ്പു​ഴ​യി​ൽ കൃ​ഷി​വ​കു​പ്പ് 53 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. 100 ട്രി​ല്ല​റു​ക​ൾ, 150 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ, 92 ട്രാ​ക്ട​റു​ക​ൾ എ​ന്നി​വ​യാ​ണു കെ​യ്കോ മു​ഖേ​ന വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഇ​വ​യേ​റെ​യും അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കാ​ര്യാ​ല​യ​ങ്ങ​ളി​ലോ മൈ​താ​ന​ങ്ങ​ളി​ലോ തു​രു​ന്പെ​ടു​ക്കു​ന്നു. ചി​ല​ത് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ങ്ങ​ളി​ൽ കാ​ടു​ക​യ​റി. അ​പ്പ​ർ കു​ട്ട​നാ​ടി​നു​വേ​ണ്ടി വാ​ങ്ങി​യ​വ പ​ന്ത​ളം ഫാ​മി​ലു​ണ്ട്. ത​ല​വ​ടി​യി​ൽ പ​ട്ടി​ക​ജാ​തി വ​കു​പ്പി​ൽ​പ്പെ​ടു​ത്തി വാ​ങ്ങി​യ​വ​യും കാ​ടു​ക​യ​റി. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ വാ​ങ്ങി​യ 10 കോ​ടി രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ളി​ൽ ഏ​റെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.

കു​ട്ട​നാ​ട്ട് അ​തി​രി​ടു​ന്ന മൂ​ന്നു ജി​ല്ല​ക​ളി​ൽ 400 കൊ​യ്ത്ത്‌ ന്ത്ര​ങ്ങ​ൾ വേ​ണ​മെ​ന്നി​രി​ക്കെ യ​ന്ത്രം ഇ​ല്ലാ​താ​ക്കി​യ​വ​ർ​ത​ന്നെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വാ​ട​ക​യ്ക്ക് എ​ത്തി​ക്കു​ന്നു. സ​ർ​ക്കാ​ർ ഇ​ക്കൊ​ല്ലം നെ​ല്ലി​ന്‍റെ വി​ല കി​ലോ​യ്ക്ക് 52 പൈ​സ കൂ​ട്ടി​യ​പ്പോ​ൾ കൊ​യ്ത്ത് യ​ന്ത്ര വാ​ട​ക മ​ണി​ക്കൂ​റി​ന് 1800 രൂ​പ​യി​ൽ​നി​ന്ന് 2100 ആ​യി ഉ​യ​ർ​ത്തി. കാ​യ​ൽ നി​ല​ങ്ങ​ളി​ൽ യ​ന്ത്ര​ത്തി​ന് 100 രൂ​പ അ​ധി​കം വേ​ണം. ഒ​രേ​ക്ക​ർ കൊ​യ്തെ​ടു​ക്കു​ന്ന​തി​ന് ര​ണ്ടു മ​ണി​ക്കൂ​ർ​വ​രെ വേ​ണ്ടി​വ​രും.