ഖ​ന​നവി​രു​ദ്ധ സ​മി​തി​യും പോ​ലീ​സും ത​മ്മി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ സം​ഘ​ർ​ഷം
Friday, July 23, 2021 10:27 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള​ളി​യി​ൽ മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മി​തി​യും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ​മ​രം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്. മ​ണ​ൽ ക​യ​റ്റി വ​ന്ന ലോ​റി​ക​ൾ ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സ് ത​ങ്ങ​ൾ​ക്കു​നേ​രെ കൈ​യേ​റ്റം ന​ട​ത്തി​യ​തെ​ന്ന് സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.
സ​മാ​ധാ​ന പ​ര​മാ​യി സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കു നേ​ർ​ക്കു​നേ​രെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സ​മ​ര സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​ൽ​പ്പൊ​ങ്കാ​ല​യും ന​ട​ത്തി​യി​രു​ന്നു. പൊ​ഴി മു​ഖ​ത്തെ മ​ണ​ൽ ഖ​ന​നം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ​യാ​ണ് ഖ​ന​ന വി​രു​ദ്ധ സ​മി​തി റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തി വ​ന്ന​ത്.