വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 24, 2021 10:02 PM IST
ചാ​രും​മൂ​ട്: കോ​ണ്‍​ഗ്ര​സ് ക​രി​മു​ള​യ്ക്ക​ൽ വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു. ചാ​ണ്ടി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള കെ.​എ​സ്.​ രാ​ജ​ൻ മെ​മ്മോ​റി​യ​ൻ എ​ൻ​ഡോ​വ്മെ​ന്‍റും വി​ത​ര​ണം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ചു​ന​ക്ക​ര സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ മ​നേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​രി​ച്ച കെ.​എ​സ്.​രാ​ജ​ന്‍റെ ഭാ​ര്യ ഷൈ​നി​യെ ഡി​സി​സി സെ​ക്ര​ട്ട​റി ബി.​രാ​ജ​ല​ക്ഷ്മി ആ​ദ​രി​ച്ചു.​ ര​തീ​ഷ് കു​മാ​ർ, ക​റ്റാ​നം ഷാ​ജി, ഹ​രി​പ്ര​കാ​ശ്, കെ.​സ​ണ്ണി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

മ​ധ്യ​വ​യ​സ്ക​ൻ
അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​മ്പ​തു വ​യ​സു​ള്ള ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി പാ​വു​ക്ക​ര വൈ​ദ്യ​ൻ​കോ​ള​നി അ​ശ്വ​തി ഭ​വ​ന​ത്തി​ൽ അ​പ്പു​ക്കു​ട്ട​നാ(59) ണ് ​പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ വ​ള​രെ നാ​ളു​ക​ളാ​യി ബാ​ലി​ക​യെ ന​ഗ്ന​ത കാ​ണി​ക്കു​ക​യും ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലൊ​രു ദി​വ​സം ത​ന്‍റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടുപോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് കേ​സ്. സം​ഭ​വം കേ​സാ​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടികൂ​ടി​യ​ത്.