അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ ക​രു​ത്ത് വ​ർ​ധി​പ്പിക്കു​ന്ന​ത് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്
Saturday, July 24, 2021 10:02 PM IST
ചേ​ർ​ത്ത​ല: അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​തി​ന്‍റെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​ത് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ്. ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന സേ​നാ നി​ല​യ​ത്തി​നു ല​ഭി​ച്ച പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ത്തി​ലെ ആ​ധു​നി​കവ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ നി​ല​യ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന​ത്. ഫോം ​ടെ​ൻ​ഡ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽപ്പെടു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഹ​ന​മാ​ണ് ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന സേ​നാ നി​ല​യ​ത്തി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ധ​ന​ചോ​ർ​ച്ച, പ​മ്പു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന തീ​പി​ടിത്തം, വ​ൻ​കി​ട ഫാ​ക്ട​റി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന തീ​പി​ടി ത്തം എ​ന്നി​വ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ണ​യ്ക്കാ​ൻ ഈ ​വാ​ഹ​നം സ​ഹാ​യ​ക​മാ​കും. ദു​ര​ന്ത​മു​ണ്ടാ​കു​മ്പോ​ൾ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​നും ജീ​വ​ഹാ​നി ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ച​ട​ങ്ങി​ൽ സ്റ്റേ​ഷ​ൻ എ​സ്ടി​ഒ ജെ. ​എം. ജ​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, കെ​എ​ഫ്എ​സ്എ ഭാ​ര​വാ​ഹി​ക​ളാ​യ വി.​എം. ബ​ദ​റു​ദ്ദീ​ൻ, അ​നൂ​പ് കൃ​ഷ്ണ​ൻ, ടി. ​ഗോ​പി, സി. ​സി​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.