ക​തി​ർ വീ​ശാ​തെ പോ​യ ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജ്
Sunday, July 25, 2021 10:16 PM IST
റെ​ജി ജോ​സ​ഫ്

വി​ക​സ​ന​ത്തി​ന്‍റെ നി​റ​ക​തി​രു​ക​ൾ വി​ള​യി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജ് വ​ന്ന​ത്. കൃ​ഷി മാ​ത്ര​മ​ല്ല ആ​വാ​സ വ്യ​വ​സ്ഥ​യും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കും എ​ന്ന ഉ​റ​പ്പും. പാ​ക്കേ​ജ് ശാ​സ്ത്രീ​യ​വും ന​ട​ത്തി​പ്പ് അ​ശാ​സ്ത്രീ​യവു​മാ​യി എ​ന്ന​താ​ണ് കു​ട്ട​നാ​ട് പാ​ക്കേ​ജി​ലെ അ​നു​ഭ​വം. വി​വി​ധ ത​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം അ​തി​ജീ​വ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഫ​ണ്ടു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ കു​ട്ട​നാ​ടും ജ​ന​ങ്ങ​ളും കു​തി​പ്പി​ന്‍റെ പാ​ത​യി​ലെ​ത്തു​മാ​യി​രു​ന്നു.

2006 ന​വം​ബ​റി​ലാ​ണ് ഹ​രി​ത​വി​പ്ല​വ ഉ​പ​ജ്ഞാ​താ​വും കു​ട്ട​നാ​ട്ടു​കാ​ര​നു​മാ​യ ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​നെ പാ​ക്കേ​ജ് പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്രം നി​യോ​ഗി​ച്ച​ത്. 2007 ഓ​ഗ​സ്റ്റി​ൽ സ്വാ​മി​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച് 2008 മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന, വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ പ​രി​പാ​ടി, ആ​ത്മ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ, നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ്, വി​ത്ത് ഗ്രാ​മം പ​ദ്ധ​തി, ദേ​ശീ​യ ത​ണ്ണീ​ർ​ത്ത​ട പ​ദ്ധ​തി, കേ​ന്ദ്ര ക​ന്നു​കാ​ലി പ​രി​പാ​ല​ന പ​ദ്ധ​തി​ക​ൾ, ധ​ന​കാ​ര്യ​ക്ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ്, ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന പ​ദ്ധ​തി എ​ന്നി​വ​യി​ൽ നി​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ഫ​ണ്ട് ക​ണ്ടെ​ത്തേ​ണ്ടി​യി​രു​ന്ന​ത്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും റി​പ്പോ​ർ​ട്ടു​ക​ൾ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന​തി​ലെ താ​മ​സ​വും കാ​ര​ണം പ​ദ്ധ​തി അ​ഞ്ചു വ​ർ​ഷം മു​ന്നോ​ട്ടു​പോ​യി.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, പോ​ള​നി​ർ​മാ​ർ​ജ​നം, കാ​യ​ൽ വി​സ്തൃ​തി സം​ര​ക്ഷി​ക്കാ​ൻ 46 മീ​റ്റ​ർ തീ​രം സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, ഓ​രു​ജ​ല ഭീ​ഷ​ണി​യും വെ​ള്ള​പ്പൊ​ക്ക​വും ത​ട​യ​ൽ, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ആ​രോ​ഗ്യ​ശു​ചി​ത്വം, ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം എ​ന്നി​വ​യൊ​ക്കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം 335.5 കോ​ടി, സു​സ്ഥി​ര വി​ക​സ​നം 1505.25 കോ​ടി ക​ർ​മ്മ പ​ദ്ധ​തി​ക​ൾ 1840.75 കോ​ടി എ​ന്ന ക​ണ​ക്കി​ലാ​ണ് ശു​പാ​ർ​ശ ചെ​യ്ത​ത്. ജ​ല​സേ​ച​നം, കൃ​ഷി, ഫി​ഷ​റീ​സ്, മ​ണ്ണ് , മൃ​ഗ​സം​ര​ക്ഷ​ണം, വ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യം, ടൂ​റി​സം, സാ​മൂ​ഹി​ക​ക്ഷേ​മം എ​ന്നീ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും അ​നു​ബ​ന്ധ ഏ​ജ​ൻ​സി​ക​ൾ​ക്കു​മാ​യി​രു​ന്നു ചു​മ​ത​ല.

മേ​ൽ​നോ​ട്ട​ത്തി​ന് മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​റു​ടെ ചു​മ​ത​ല​യി​ൽ നി​ർ​വ​ഹ​ണ ക​മ്മി​റ്റി​യു​മു​ണ്ടാ​യി​രു​ന്നു. വ​കു​പ്പു​ത​ല ഏ​കോ​പ​ന​ത്തി​ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റെ​യും ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ അ​വ​ലോ​ക​ന​ക​മ്മി​റ്റി​യെ​യും നി​യോ​ഗി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന വ​കു​പ്പു​ക​ൾ ത​മ്മി​ലും ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലും ഒ​രു ഏ​കോ​പ​ന​വും ഉ​ണ്ടാ​യി​ല്ല. മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ യോ​ഗം ചേ​ർ​ന്ന​ത് വ​ള​രെ​ക്കു​റ​ച്ചു ത​വ​ണ​യും. കാ​യ​ലി​ന്‍റെ വ്യാ​പ്തി വീ​ണ്ടെ​ടു​ക്കാ​നും ശ​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഏ​ജ​ൻ​സി​യെ​പ്പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തോ​ട്ട​പ്പ​ള്ളി ലീ​ഡിം​ഗ് ക​നാ​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ക, ഷ​ട്ട​ർ സം​വി​ധാ​നം ന​വീ​ക​രി​ക്കു​ക, എ​സി ക​നാ​ലി​ലെ ഇ​ട​ച്ചി​റ​ക​ൾ തു​റ​ന്ന് പ​ള്ളാ​ത്തു​രു​ത്തി വ​രെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. പ​ന്പ​യ്ക്കു കു​റു​കെ കാ​യ​ൽ സി,​ഡി ബ്ലോ​ക്കു​ക​ൾ​ക്കി​ടെ​യി​ലെ ബ​ണ്ട് പൊ​ളി​ച്ചു ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി ഓ​രു​വെ​ള്ളം ത​ട​യാ​നും വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​യി​ല്ല. പോ​ള വാ​രി 2000 വെ​ർ​മി ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ 21. 29 കോ​ടി രൂ​പ രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് പ​ദ്ധ​തി​യി​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു​ല​ക്ഷം ഘ​ന​മീ​റ്റ​ർ സ്ഥ​ല​ത്തു​നി​ന്നും കു​ള​വാ​ഴ വാ​രി നീ​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. വാ​ര​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ നീ​ക്കി​യ​തി​ലും വേ​ഗ​ത്തി​ൽ കു​ഴ​വാ​ള വാ​രി​യ ഇ​ട​ത്തു​ത​ന്നെ പ​ട​ർ​ന്നു. പാ​ക്കേ​ജി​ലെ 82 ശ​ത​മാ​നം അ​ഥ​വാ 1840.75 കോ​ടി രൂ​പ 13 പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി ജ​ല​സേ​ച​ന​വ​കു​പ്പ് ഏ​റ്റെ​ടു​ത്തു ന​ട​ത്തേ​ണ്ട​വ​യാ​യി​രു​ന്നു.

2013 ജൂ​ലൈ​യി​ൽ കാ​ലാ​വ​ധി തീ​രാ​റാ​യ​പ്പോ​ഴാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ്
പ്ര​വൃ​ത്തി​ക​ളു​ടെ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. അ​തോ​ടെ എ​സ്റ്റി​മേ​റ്റ് 3804.65 കോ​ടി രൂ​പ​യാ​യി. 2016 ൽ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​പ്പോ​ൾ 4669 കോ​ടി​യാ​യി. പു​റം ബ​ണ്ടു​ക​ൾ ശാ​സ്ത്രീ​യ ഡി​സൈ​നി​ൽ പ​ണി​യാ​നും പ​രി​മി​ത​മാ​യി ക​രി​ങ്ക​ൽ​ക്കെ​ട്ടു​പ​യോ​ഗി​ക്കാ​നും അ​ല്ലാ​ത്തി​ട​ത്ത് മ​ണ്‍​ചി​റ​ക​ളും ജൈ​വാ​വ​ര​ണ​വും ക​യ​ർ​ഭൂ​വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു ശു​പാ​ർ​ശ. ഇ​തി​നു വി​പ​രീ​ത​മാ​യി സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് പൈ​ൽ ആ​ൻ​ഡ് സ്ലാ​ബ് രീ​തി​യി​ലാ​ണ് പു​റം​ബ​ണ്ടു​ക​ൾ നി​ർ​മ്മി​ച്ച​ത്. ഇ​ത് ജ​ല​സ​സ്യ​ങ്ങ​ളെ​യും ക​രി​മീ​ൻ ഉ​ൾ​പ്പ​ടെ മ​ത്സ്യ പ്ര​ജ​ന​ന​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. കോ​ണ്‍​ക്രീ​റ്റ് ബ​ണ്ടു​ക​ള​ല്ല ചെ​ളി​ബ​ണ്ടു​ക​ളാ​ണ് പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ മെ​ച്ചം. ത​ഴ​യും മ​ര​ങ്ങ​ളും വ​ഞ്ചി​ക​ളും കു​ത്തൊ​ഴു​ക്കി​നെ ത​ട​യും. പ്ര​കൃ​തി​ക്കി​ണ​ങ്ങി​യ പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ഖ​വി​ല ന​ൽ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ചേ​ർ​ന്നു​ള്ള പ​ക​ൽ​ക്കൊ​ള്ള​യാ​ണ് ഒ​ന്നാം പാ​ക്കേ​ജ് ധൂ​ർ​ത്തി​ന്‍റെ പ്ര​ള​യ​മാ​യി മാ​റി​യ​ത്. ന​വം​ബ​റി​ൽ വി​ത​ച്ച് ഫെ​ബ്രു​വ​രി​യി​ൽ വി​ള​വെ​ടു​ക്കാ​നും ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ത​ണ്ണീ​ർ​മു​ക്കം തു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന വി​ള​ക​ല​ണ്ട​റി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും ഡോ. ​സ്വാ​മി​നാ​ഥ​ൻ ന​ൽ​കി​യ നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. (തുടരും)

റാ​ണി, ചി​ത്ത​ിര, മാ​ർ​ത്താ​ണ്ഡം

കു​ട്ട​നാ​ട്ടി​ന്‍റെ പെ​രു​മ​യാ​ണ് റാ​ണി, ചി​ത്തി​ര, മാ​ർ​ത്താ​ണ്ഡം കാ​യ​ൽ നി​ല​ങ്ങ​ൾ. ചി​ത്തി​ര (740 ഏ​ക്ക​ർ), മാ​ർ​ത്താ​ണ്ഡം (548 ഏ​ക്ക​ർ), റാ​ണി (560 ഏ​ക്ക​ർ) എ​ന്ന ക്ര​മ​ത്തി​ൽ കാ​വാ​ലം മു​രി​ക്ക​ൻ​മൂ​ട്ടി​ൽ തൊ​മ്മ​ൻ ജോ​സ​ഫ് കു​ത്തി​യെ​ടു​ത്ത കാ​യ​ൽ​നി​ല​ങ്ങ​ൾ. കാ​ല​ങ്ങ​ളോ​ളം ത​രി​ശാ​യി​ക്കി​ട​ന്ന് അ​ടു​ത്ത​യി​ടെ വീ​ണ്ടും കൃ​ഷി​യി​റ​ക്കി. റാ​ണി​യി​ൽ കൃ​ഷി ആ​രം​ഭി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ണ്. ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യ​മാ​ണു റാ​ണി​യി​ൽ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​ടസം. അ​ടു​ത്ത​കാ​ലം വ​രെ പ​ല​വി​ധ കൃ​ഷി​ക​ളു​ണ്ടാ​യി​രു​ന്ന ആ​ർ ബ്ലോ​ക്ക് ഇ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ള​ത്തി​ൽ നി​ന്നു ചെ​ളി​കു​ത്തി​പ്പൊ​ക്കി​യ 1,540 ഏ​ക്ക​ർ ആ​ർ ബ്ലോ​ക്ക് ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി കൃ​ഷി അ​സാ​ധ്യ​മാ​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ളും പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്നു.

ഒ​രു ഹെ​ക്ട​റി​ൽ വ​ർ​ഷം 30 ട​ണ്‍ വ​രെ എ​ക്ക​ൽ അ​ടി​യാ​റു​ണ്ട്. എ​ന്നാ​ൽ പ്ര​ള​യ​ശേ​ഷം വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ 5.75 ല​ക്ഷം ട​ണ്‍ എ​ക്ക​ൽ അ​ടി​ഞ്ഞ​താ​യി കോ​ഴി​ക്കോ​ട് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ 35- 45 ശ​ത​മാ​നം അ​ധി​ക​വി​ള​വ് കി​ട്ടി​യെ​ന്ന​ത് ആ​ശ്വാ​സം. എ​ന്നാ​ൽ ജ​ല​സ്രോ​ത​സു​ക​ളി​ലെ എ​ക്ക​ൽ വാ​രി നീ​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് കു​ട്ട​നാ​ടി​നെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​ല​ഗ​താ​ഗ​തം നി​ല​യ്ക്കു​ന്നു

കു​ട്ട​നാ​ട്ടി​ൽ ജ​ല​ഗ​താ​ഗ​തം ഓ​രോ വ​ർ​ഷ​വും പി​ന്നോ​ട്ട​ടി​ക്കു​ന്നു. കൈ​ന​ക​രി, ആ​ല​പ്പു​ഴ, എ​ട​ത്വ, മു​ഹ​മ്മ, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, ച​ങ്ങ​നാ​ശേ​രി, കു​മ​ര​കം റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഏ​റെ സ​ർ​വീ​സു​ക​ൾ നി​ല​ച്ചു. കൊ​ല്ലം, മാ​ന്നാ​ർ സ​ർ​വീ​സും ഇ​ല്ലാ​താ​യി. ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ജീ​വി​തം ബോ​ട്ട് സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​ന് കെ​ട്ടു​വ​ള്ള​ങ്ങ​ളും ച​ങ്ങാ​ട​ങ്ങ​ളും സഞ്ചരിച്ച ട​ണ്‍​ക​ണ​ക്കി​ന് ച​ര​ക്ക് എ​ത്തി​ച്ചി​രു​ന്ന ജ​ല​പാ​ത​യു​ടെ പ്ര​താ​പം അ​സ്ത​മി​ച്ചി​രി​ക്കു​ന്നു. കാ​യ​ലി​ൽ​നി​ന്നും പ​ന്പ, മ​ണി​മ​ല, മീ​ന​ച്ചി​ൽ ന​ദി​ക​ളി​ലേ​ക്ക് കെ​ട്ടു​വ​ള്ള​ങ്ങ​ൾ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ച​ര​ക്ക് ക​യ​റും അ​രി​യു​മൊ​ക്കെ എ​ത്തി​ക്കു​ക​യും മ​ല​നാ​ട്ടി​ൽ നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​മാ​യി തി​രി​കെ ആ​ല​പ്പു​ഴ​യ്ക്കും കൊ​ല്ല​ത്തി​നും കൊ​ച്ചി​ക്കും മ​ട​ങ്ങി​യി​രു​ന്ന​തു​മൊ​ക്കെ പ​ഴ​യ കാ​ലം.