യാ​ത്രാ​ദു​രി​തം പേ​റി പാ​ണ്ട​ങ്ക​രി ക​ന്യാ​കോ​ണി​ല്‍ നി​വാ​സി​ക​ള്‍
Thursday, July 29, 2021 10:18 PM IST
എ​ട​ത്വ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ യാ​ത്രാ​ദു​രി​തം പേ​റി പാ​ണ്ട​ങ്ക​രി ക​ന്യാകോ​ണി​ല്‍ നി​വാ​സി​ക​ള്‍. നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട പാ​ട​ശേ​ഖ​ര നി​വാ​സി​ക​ള്‍​ക്കു ക​ര​ക​യ​റാ​ന്‍ ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ല്‍ നീ​ന്ത​ണം. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡി​ല്‍ പാ​ണ്ട​ങ്ക​രി ക​ന്യാകോ​ണി​ല്‍ നി​വാ​സി​ക​ളാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. 11 കു​ടും​ബ​ങ്ങ​ളി​ലാ​യി അ​ന്പ​തി​ലേ​റെ താ​മ​സ​ക്കാ​ര്‍ പാ​ര്‍​ക്കു​ന്ന തു​രു​ത്തി​ല്‍ നി​ന്നും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര ന​ടു​വി​ലെ കൈ​വ​ര​മ്പി​ലൂ​ടെ വേ​ണം ക​ര​യ്ക്കെ​ത്താ​ന്‍.

യു​വാ​ക്ക​ള്‍ ത​ല​യി​ല്‍ ചു​മ​ന്നാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചി​രു​ന്ന​തു പോ​ലും. വൃ​ദ്ധ​രാ​യ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തും ഇ​തു​പോ​ലെ ത​ന്നെ. പു​ഞ്ച​കൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് പാ​ട​ത്തി​ന്‍റെ കൈ​വ​ര​മ്പി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്. വി​ള​വെ​ടു​പ്പി​നു ശേ​ഷം വെ​ള്ളം ക​യ​റ്റു​ന്ന​തോ​ടെ എ​ട്ടു​മാ​സ​ത്തോ​ളം നീ​ന്തു​ക​യോ, ചെ​ങ്ങാ​ടം ഉ​ണ്ടാ​ക്കി യാ​ത്ര ചെ​യ്യു​ക​യോ വേ​ണം. പോ​ള​യും പു​ല്ലും പ​ട​ർന്നു പ​ന്ത​ലി​ക്കാ​റു​ള്ള പാ​ട​ത്ത് വെ​ള്ളം ക​യ​റ്റി ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു ശേ​ഷം ച​ങ്ങാ​ട​ത്തി​ലൂ​ടെയുള്ള യാ​ത്ര നി​ല​യ്ക്കും. പി​ന്നീ​ട് നീ​ന്തി ക​ര​യ്ക്കെ​ത്താ​ന്‍ മാ​ത്ര​മേ താ​മ​സ​ക്കാ​ര്‍​ക്ക് സാ​ധി​ക്കൂ.

ക​ന്യാകോ​ൺ ‍ നി​വാ​സി​ക​ളു​ടെ യാ​ത്ര​ദു​രി​തം പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ടി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ദേ​ശ​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ ന​ട​വ​ഴി നി​ര്‍​മ്മാ​ണം പ്ര​ഖ്യാ​പി​ച്ച് വോ​ട്ടു തേ​ടാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ത്തു​ന്ന​ത​ല്ലാ​തെ പി​ന്നീ​ടാ​രും ഇ​വി​ടേ​യ്ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക മോ​ന്‍​സി സോ​ണി ആ​വ​ശ്യ​പ്പെ​ട്ടു.